സുരേഷ് ഗോപിയുടെ വിദ്വേഷ പരാമര്‍ശം; ഐഎന്‍എല്‍ പോലിസില്‍ പരാതി നല്‍കി

കോഴിക്കോട്: ആലുവ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് സര്‍വനാശം വരട്ടെയെന്നതുള്‍പ്പെടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ സുരേഷ് ഗോപിക്കെതിരേ ഐഎന്‍എല്‍ (വഹാബ് വിഭാഗം) പോലിസില്‍ പരാതി നല്‍കി. ഐഎന്‍എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.മനോജ് സി നായരാണ് പരാതി നല്‍കിയത്. സുരേഷ്‌ഗോപിയുടെ വിവാദപ്രസ്താവന ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യത്തിനെതിരാണെന്നും മതസ്പര്‍ധ വളര്‍ത്തുന്നതാണെന്നും എറണാകുളം റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം, വിവാദപ്രസംഗത്തില്‍ വിശദീകരണവുമായി കഴിഞ്ഞ ദിവസം സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. പുറത്ത് പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വിഡിയോയാണെന്നും നിരീശ്വരവാദികളെ മാനിക്കുന്നെന്നുമായിരുന്നു വിശദീകരണം. ഉദ്ദേശിച്ചത് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട തന്റെ മതത്തിന്റെ ആചാരങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവരെക്കുറിച്ചാണെന്നും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
RELATED STORIES
അസീസ് സഖാഫി പക്കണ ജിദ്ദയില് മരണപ്പെട്ടു
26 Nov 2023 3:17 AM GMTദുബയിലെ ഗ്യാസ് സിലിണ്ടര് അപകടം: ഒരു മലയാളി കൂടി മരണപ്പെട്ടു
18 Nov 2023 8:37 AM GMTപ്രവാസി സമൂഹിക പ്രവര്ത്തകന് സത്താര് കായംകുളം സൗദിയില് മരണപ്പെട്ടു
16 Nov 2023 10:16 AM GMTജിസിസി രാജ്യങ്ങളിലേക്ക് ഉള്പ്പെടെ കൂടുതല് സര്വീസുമായി എയര് ഇന്ത്യ...
15 Nov 2023 3:33 PM GMTമദീനാ ഗവര്ണറുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി
8 Nov 2023 5:02 PM GMTഷാര്ജ രാജ്യാന്തര പുസ്തകമേളയ്ക്ക് വര്ണാഭമായ തുടക്കം
1 Nov 2023 5:24 PM GMT