- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്യാന്‍വാപി മസ്ജിദ് സര്‍വേ റിപോര്‍ട്ട് വാരാണസി കോടതിയില്‍ സമര്‍പ്പിച്ചു

വാരാണസി: ഗ്യാന്‍വാപി മസ്ജിദ് സര്‍വേ നടത്തുന്നതിനുവേണ്ടി വാരാണസി കോടതി നിയമിച്ച പ്രത്യേക അസിസ്റ്റന്‍ഡ് കമ്മീഷണര്‍ സര്‍വേ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
''റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. ഇരുഭാഗത്തുമുള്ള കക്ഷികളുടെ പ്രതിനിധികള്‍ കോടതിയില്‍ ഹാജരായിരുന്നു. 10-15 പേജുള്ള റിപോര്‍ട്ടാണ് സമര്‍പ്പിച്ചത്''- അസിസ്റ്റന്റ് കോര്‍ട്ട് കമ്മീഷണര്‍ അജയ് പ്രതാപ് സിങ് പറഞ്ഞു. റിപോര്‍ട്ടിനോടൊപ്പം സീല്‍ ചെയ്ത കവറില്‍ വീഡിയോ ക്ലിപ്പും സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഡ്വ. വിശാല്‍ സിങ് പറഞ്ഞു.
''ഇന്നലെ അജയ് മിശ്ര(മുന്‍ കമ്മീഷണര്‍) അദ്ദേഹത്തിന്റെ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ന് 10.30ന് വിശാല്‍ സിങ്, അജയ് പ്രതാപ് സിങ് എന്നിവരും മൂന്ന് ദിവസമായി നടന്ന സര്‍വേയുടെ റിപോര്‍ട്ട് സമര്‍പ്പിച്ചു''-അഡ്വ. നിത്യാനന്ദ് റായി പറഞ്ഞു.
അസിസ്റ്റന്റ് കമ്മീഷണര്‍ ഒരു വീഡിയോ ക്ലിപ് നല്‍കിയിട്ടുണ്ട്. അതില്‍ ഫോട്ടോകളും വീഡിയോകളുമുണ്ട്. അതിന്റെ ഒരു കോപ്പി എതിര്‍കക്ഷികള്‍ക്കും നല്‍കും. കോപ്പി കിട്ടിക്കഴിഞ്ഞാല്‍ അവരുടെ എതിര്‍വാദം കേള്‍ക്കും. അതിനുശേഷം അന്തിമവിധി പുറപ്പെടുവിക്കും- അഡ്വ. റായി പറഞ്ഞു.
ഗ്യാന്‍വാപിയില്‍ ദൈവങ്ങളുടെ പ്രതിഷ്ഠകള്‍ ഉണ്ടായിരുന്നതായി അഡ്വ. അജയ് മിശ്ര അവകാശപ്പെട്ടു. മാധ്യമങ്ങള്‍ക്ക് റിപോര്‍ട്ട് ചോര്‍ത്തിക്കൊടുത്തതിന് ഇദ്ദേഹത്തെ സര്‍വേ ടീമില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















