- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്യാന്വാപിയും ബാബരി മസ്ജിദിന്റെ വഴിയില്?

വാരാണസി ജില്ലാ കോടതി ഇന്ന് അപകടകരമായ ഒരു വിധിന്യായം പുറപ്പെടുവിച്ചു. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ ഗ്യാന്വാപി മസ്ജിദ് സമുച്ചയത്തിനരികെ ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള് നല്കിയ ഹരജി പരിഗണിക്കാമെന്ന് ജില്ലാ കോടതി ജഡ്ജി വിശ്വേശ്വ ഉത്തരവിട്ടു.
ഹിന്ദു സ്ത്രീകളുടെ ഹരജി രാജ്യത്ത് നിലനില്ക്കുന്ന ആരാധനാലയ നിയമത്തിന് എതിരാണെന്നുള്ള മസ്ജിദ് പരിപാലന കമ്മിറ്റിയുടെ വാദം തള്ളിയാണ് സ്ത്രീകളുടെ കേസില് തുടര്വാദം കേള്ക്കാന് കോടതി സന്നദ്ധത പ്രകടിപ്പിച്ചത്. ഇതോടെ ഗ്യാന്വാപി പുതിയ ബാബരി മസ്ജിദായി മാറുമെന്ന ആശങ്കയാണ് ഉയരുന്നത്.
പള്ളിവളപ്പിലെ മതിലിനോട് ചേര്ന്ന് നേരത്തെ ക്ഷേത്രമായിരുന്നുവെന്നും ഇവിടെ ആരാധന നടത്താന് അനുമതി വേണമെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. ഈ ഹരജി സ്വീകരിക്കരുതെന്ന് പള്ളിക്കമ്മറ്റി വാദിച്ചു.
നൂറ്റാണ്ടുകള് പഴക്കമുള്ള പള്ളിയില് വീഡിയോ സര്വേ നടത്താന് ശ്രമിച്ചത് പള്ളിക്കമ്മറ്റി നിയമം മൂലം തടയാന് ശ്രമിച്ചെങ്കിലും സ്ത്രീകളുടെ വാദത്തിന് അനുകൂലമായാണ് കോടതി പ്രതികരിച്ചത്.
റിപോര്ട്ട് സീല് ചെയ്ത കവറില് നല്കാന് കോടതി ആവശ്യപ്പെട്ടെങ്കിലും ഹിന്ദു അഭിഭാഷകന് അത് ബോധപൂര്വം ലീക്ക് ചെയ്തു.
പള്ളിയില് ശിവലിംഗം കണ്ടെത്തിയെന്നാണ് ഹിന്ദുക്കളുടെ വാദം. പള്ളിക്കുള്ളിലെ ഫൗണ്ടന് ശിവലിംഗമാണെന്ന് വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് വ്യക്തമായിട്ടും അത് യഥാവിധി അംഗീകരിക്കാന് കോടതി തയ്യാറായിട്ടില്ല.

ബാബരി മസ്ജിദ്
ഹിന്ദുത്വരുടെ ഇടപെടല് വിവാദമായതോടെ 20ല് കൂടുതല് പേര് ഒരേ സമയം പള്ളിക്കുള്ളില് പ്രവേശിക്കുന്നത് കോടതി നിരോധിച്ചു.
പള്ളിക്കുള്ളില് സര്വേയുടെ പേരില് ചിത്രമെടുക്കുന്നത് പള്ളിക്കമ്മിറ്റി സുപ്രിംകോടതിയില് ചോദ്യം ചെയ്തിരുന്നു.
നരേന്ദ്ര മോദിയുടെ മണ്ഡലത്തിലാണ് ഈ പള്ളി നിലനില്ക്കുന്നത്.
ഹിന്ദുത്വര് ലക്ഷ്യം വയ്ക്കുന്ന നിരവധി പൗരാണിക മുസ് ലിംപള്ളികളിലൊന്നാണ് ഗ്യാന്വാപി.
RELATED STORIES
മൃഗബലി ഇന്ത്യയിൽ
29 May 2025 11:32 AM GMTഇസ്രായേലിനെതിരേ പാശ്ചാത്യ നയതന്ത്ര നടപടി എന്തുകൊണ്ട്?
27 May 2025 4:10 PM GMTജോര്ജ് ഫ്ളോയ്ഡ് കൊല്ലപ്പെട്ടിട്ട് അഞ്ച് വര്ഷം: മിനിയാപൊലിസില്...
26 May 2025 12:47 PM GMTഗസയിലെ വംശഹത്യയിലെ മൗനത്തിന്റെ കാരണങ്ങള്; ''ചിലര് സംസാരിച്ചാല്...
26 May 2025 5:49 AM GMT''ഗസയില് ഫലസ്തീനികളെ ഇസ്രായേല് മനുഷ്യകവചമാക്കുന്നു'': അസോസിഷ്യേറ്റഡ് ...
24 May 2025 4:35 PM GMTകര്ണാടക ബിജെപിയുടെ പോസ്റ്റിലെ 'കോളി ഫ്ളവറിന്റെ' അര്ത്ഥമെന്ത് ?
23 May 2025 4:46 PM GMT