Latest News

സൈനിക യൂണിഫോമില്‍ നഗരത്തില്‍ കറങ്ങിയ 11 പേരെ ഗുവഹാത്തി പോലിസ് അറസ്റ്റ് ചെയ്തു

സൈനിക യൂണിഫോമില്‍ നഗരത്തില്‍ കറങ്ങിയ 11 പേരെ ഗുവഹാത്തി പോലിസ് അറസ്റ്റ് ചെയ്തു
X

ഗുവാഹത്തി: സൈനിക യൂണിഫോം ധരിച്ച് ഗുവഹാത്തിയിലെത്തിയ പതിനൊന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. പിടിയിലായ ആരുടെയും കയ്യില്‍ സൈനികരാണെന്ന് തെളിയിക്കുന്ന രേഖകളൊന്നുമില്ലായിരുന്നെന്ന് ഗുവഹാത്തി എല്‍ജിപിഐ എയര്‍പോര്‍ട്ട് പോലിസ് അറിയിച്ചു. ഉയര്‍ന്ന സുരക്ഷാമേഖലയായി കരുതപ്പെടുന്ന പ്രദേശത്തുനിന്നാണ് സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലിസ് ഇവരെ അറസ്റ്റ് ചെയ്തത്. എന്താണ് ഉദ്ദേശ്യമെന്ന് അറിവായിട്ടില്ല. എന്നാല്‍ ആരുടെയും കയ്യില്‍ നിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ല.

പോലിസ് പട്രോള്‍ സംഘം ആദ്യം നാല് പേരെയാണ് കസ്റ്റിഡിയിലെടുത്തത്. ആവശ്യമായ രേഖകള്‍ കാണിക്കാനാവാത്തതോടെ അവരെ അറസ്റ്റ് ചെയ്തു. അവരിലൂടെയാണ് മറ്റുള്ളവരിലേക്ക് എത്തിയത്.

എല്ലാവര്‍ക്കുമെതിരേ ഐപിസിയുടെ ഏറ്റവും കടുത്ത വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലിസ് പറഞ്ഞു. ഇപ്പോള്‍ അറസ്റ്റിലായവര്‍ ഒരു മാസത്തിലേറെയായി പ്രദേശത്ത് താമസിച്ചുവരികയായിരുന്നുവെന്ന് ഗുവാഹത്തി ജോയിന്റ് കമ്മീഷണര്‍ ദബ്രാജ് ഉപാധ്യായ പറഞ്ഞു.

നിയമവിരുദ്ധമായി സൈനികയൂണിഫോം ധരിച്ചതിനാണ് ഇവര്‍ക്കെതിരേ കേസെടുത്തത്. അറസ്റ്റ് ചെയ്തവരിലൊരാളാണ് മറ്റുള്ളവര്‍ക്ക് ഒരു സുരക്ഷാകമ്പനിയുടെ പേരില്‍ യൂണിഫോം നല്‍കിയതെന്നെന്നാണ് വിവരം.

Next Story

RELATED STORIES

Share it