ബ്രസീലില്‍ മദ്യശാലയില്‍ വെടിവയ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

ബേലം നഗരത്തിലാണ് വെടിവയ്പുണ്ടായതെന്ന് വടക്കന്‍ പാര സ്റ്റേറ്റിലെ പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

ബ്രസീലില്‍ മദ്യശാലയില്‍ വെടിവയ്പ്;  11 പേര്‍ കൊല്ലപ്പെട്ടു

റിയോ ഡി ജനീറോ: വടക്കന്‍ ബ്രസീലില്‍ മദ്യശാലയില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ബേലം നഗരത്തിലാണ് വെടിവയ്പുണ്ടായതെന്ന് വടക്കന്‍ പാര സ്റ്റേറ്റിലെ പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

ആക്രമികള്‍ രക്ഷപ്പെട്ടെങ്കിലും ആക്രമണത്തിനിടെ പരിക്കേറ്റ അക്രമികളിലൊരാള്‍ പോലിസ് കസ്റ്റഡിയിലാണെന്ന് ന്യൂസ് വെബ്‌സൈറ്റായ ജിവണ്‍ റിപോര്‍ട്ട് ചെയ്യുന്നു. മോട്ടോര്‍ സൈക്കിളുകളിലും മൂന്നു കാറുകളിലുമെത്തിയ ഏഴു പേരാണ് വെടിവയ്പ് നടത്തിയത്. ആക്രമണത്തിനു പിന്നാലെ സംഘം രക്ഷപ്പെട്ടു.

RELATED STORIES

Share it
Top