Latest News

ഗുജറാത്തില്‍ അനധികൃത മരുന്ന് പരീക്ഷണം; 741 മരണത്തില്‍ അന്വേഷണം

ഗുജറാത്തില്‍ അനധികൃത മരുന്ന് പരീക്ഷണം; 741 മരണത്തില്‍ അന്വേഷണം
X

അഹമ്മദാബാദ്: ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന അനധികൃത മരുന്നുപരീക്ഷണത്തെ തുടര്‍ന്ന് 741 പേര്‍ മരിച്ചതില്‍ അന്വേഷണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അഹമ്മദാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി ഡിസീസസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍(ഐകെഡിആര്‍സി) സ്റ്റെം സെല്‍ തെറാപ്പി പരീക്ഷണങ്ങള്‍ക്ക് വിധേയരായ 2,352 രോഗികളില്‍ 741 പേരാണ് മരിച്ചത്. 1999-2017 കാലത്തുണ്ടായ ഈ മരണങ്ങള്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തി. 91 ശതമാനം കേസുകളിലും മരുന്നു പരീക്ഷണം പരാജയപ്പെട്ടതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. പരീക്ഷണങ്ങള്‍ക്ക് ഇരയായവരില്‍ 569 പേരില്‍ വൃക്ക മാറ്റിവെക്കല്‍ പരാജയപ്പെട്ടു. അഹമ്മദാബാദ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള വിഎസ് ഹോസ്പിറ്റലിനെ ക്‌ളിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതില്‍നിന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞദിവസം വിലക്കിയിരുന്നു.

Next Story

RELATED STORIES

Share it