Latest News

ഹര്‍ദിക് പട്ടേലിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഭാര്യ

പോലിസ് അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹം എവിടെയാണെന്നും അറിയില്ല; ഭാര്യ കിന്‍ജല്‍ പട്ടേല്‍

ഹര്‍ദിക് പട്ടേലിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഭാര്യ
X

അഹമ്മദാബാദ്: രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് പട്ടേല്‍ ഹര്‍ദ്ദിക്കിനെക്കുറിച്ച് ഒരുവിവിരവുമില്ലന്ന് ഭാര്യ. അദ്ദേഹം എവിടെയാര്‍ണെന്ന് വിവരമില്ലെന്നും പോലിസ് തുടര്‍ച്ചയായി വീട്ടില്‍ പരിശോധനക്കെത്തുന്നതായും അവര്‍ പറഞ്ഞു. 2015ലെ പട്ടേല്‍ വിഭാഗത്തിന് സംവരണമാവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ നടത്തിയ സമരത്തിലായിരുന്നു അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

കേസില്‍ ജനുവരി 18നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. അഞ്ച് ദിവസത്തിന് ശേഷം ഹര്‍ദിക്കിന് ജാമ്യം ലഭിച്ചെങ്കിലും മറ്റൊരു കേസില്‍ വീണ്ടും അറസ്റ്റിലായി. 2017 ല്‍ അനുമതിയില്ലാതെ ഒരു രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്തതിനായിരുന്നു. ജനുവരി 24ന് ഈ കേസുകളിലും ജാമ്യം ലഭിച്ചു. എന്നാല്‍, വിചാരണക്ക് ഹാജരാകാത്തിനെ തുടര്‍ന്ന് കോടതി ഫെബ്രുവരി ഏഴിന് വീണ്ടും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.

എന്നാല്‍, അറസ്റ്റിലായതിന് ശേഷം ഹര്‍ദിക് പട്ടേലിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് ഭാര്യ കിന്‍ജല്‍ പട്ടേല്‍ പറഞ്ഞു. പോലിസ് തുടര്‍ച്ചയായി വീട്ടില്‍ പരിശോധനക്കെത്തുന്നു. അദ്ദേഹം എവിടെയെന്ന് ചോദിക്കുന്നു. പക്ഷേ പോലിസ് അറസ്റ്റിന് ശേഷം അദ്ദേഹം എവിടെയാര്‍ണെന്ന് വിവരമില്ലെന്നും അവര്‍ പറഞ്ഞു.സമരത്തില്‍ പങ്കെടുത്ത 1500 പേര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന്റെ സമരം നടക്കുന്നുണ്ട്. ഹര്‍ദിക് പട്ടേലിനെതിരെ 20ഓളം കേസുകളാണ് സംസ്ഥാനത്ത് ചുമത്തിയിരിക്കുന്നത്. അറസ്റ്റിനുശേഷം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗുജറാത്തിലെ ബിജെപിയെ വിമര്‍ശിച്ചിരുന്നു. 'യുവാക്കളുടെയും കര്‍ഷകരുടെയും തൊഴിലിനായി പോരാടുന്ന ഹാര്‍ദിക് പട്ടേലിനെ ബിജെപി പതിവായി ഉപദ്രവിക്കുന്നു,' എന്നും അവര്‍ ട്വീറ്റ് ചെയ്തിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


Next Story

RELATED STORIES

Share it