Latest News

പതിനൊന്നായിരം വിദ്യാര്‍ത്ഥികളെ അണിനിരത്തി മനുഷ്യറോക്കറ്റ്: ഗിന്നസ് റെക്കോഡ് സ്വന്തമാക്കി പെയ്‌സ് ഗ്രൂപ്പ്

യു.എ.ഇ.യുടെ അഭിമാനമായ സ്‌പേസ് റോക്കറ്റ് 11443 വിദ്യാര്‍ത്ഥികളെ അണിനിരത്തിയാണ് നിര്‍മ്മിച്ചത്.

പതിനൊന്നായിരം വിദ്യാര്‍ത്ഥികളെ അണിനിരത്തി മനുഷ്യറോക്കറ്റ്:  ഗിന്നസ് റെക്കോഡ് സ്വന്തമാക്കി പെയ്‌സ് ഗ്രൂപ്പ്
X

പെയ്‌സ് എഡ്യൂക്കേഷന്‍ ഗ്രൂപ്പിന് ഗിന്നസ് റെക്കോര്‍ഡ്. ഏറ്റവും വലിയ റോക്കറ്റിന്റെ രൂപം മനുഷ്യരെ അണി നിരത്തി നിര്‍മ്മിച്ചതിനാണ് റെക്കോഡ് ലഭിച്ചത്. യു.എ.ഇ.യുടെ അഭിമാനമായ സ്‌പേസ് റോക്കറ്റ് വിക്ഷേപണം 11443 വിദ്യാര്‍ത്ഥികളെ അണിനിരത്തിയാണ് നിര്‍മ്മിച്ചത്. പെയ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു മനുഷ്യറോക്കറ്റ് നിര്‍മ്മിച്ചത്.

അറബ് ലോകത്തിന്റെ ശാസ്ത്ര വികസന മുന്നേറ്റത്തിന്റെ പ്രതീകവും ശൂന്യാകാശത്ത് കാല്‍ കുത്തിയ ആദ്യ ഇമാറാതിയുമായ ഹസ്സാ അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഷാര്‍ജ, ഇന്ത്യാ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഷാര്‍ജ, പെയ്‌സ് ഇന്റര്‍നാഷനല്‍ ഷാര്‍ജ, ഡല്‍ഹി െ്രെപവറ്റ് സ്‌കൂള്‍ അജ്മാന്‍, ക്രിയേറ്റീവ് ഇംഗ്ലിഷ് സ്‌കൂള്‍ അബൂദാബി, പെയ്‌സ് ബ്രിട്ടീഷ് സ്‌കൂള്‍ ഷാര്‍ജ എന്നീ ആറ് കലാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് റോക്കറ്റ് നിര്‍മ്മാണത്തില്‍ പങ്കാളികളായത്. യു.എ.ഇ യുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ഗിന്നസ് നേട്ടം ഇരുപത്തഞ്ചോളം രാഷ്ട്രങ്ങളിലെ വിദ്യാര്‍ത്ഥികളെ അണിനിരത്തിയാണ് നേടിയതെന്ന പ്രത്യേകതയുമുണ്ട്. പ്രവാസി വിദ്യാര്‍ത്ഥികളുടെ ഇമാറാതിനോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമെന്നതിലുപരി സഹിഷ്ണുതാ വര്‍ഷത്തിലെ നാനാത്വത്തില്‍ ഏകത്വത്തിന്റെ വിളംബരം കൂടിയാക്കി മാറിയെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. വ്യവസായിയും വിദ്യഭ്യാസ വിചക്ഷണനുമായ ഡോ. പി.എ ഇബ്‌റാഹിം ഹാജിയാണ് പെയ്‌സ് എജുക്കേഷന്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്.

ഗിന്നസ് റെക്കോഡ്, ഷാര്‍ജ പെയ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ അണിനിരന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും നൂറ് കണക്കിന് അധ്യാപകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍, ഗിന്നസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി ഷെഫാലി മിശ്രയില്‍ നിന്ന് പെയ്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. എ ഇബ്‌റാഹിം ഹാജി ഏറ്റുവാങ്ങി. ഡയരക്ടര്‍മാരായ ആസിഫ് മുഹമ്മദ്, സല്‍മാന്‍ ഇബ്‌റാഹിം, അബ്ദുല്ലാ ഇബ്‌റാഹിം, സുബൈര്‍ ഇബ്രാഹിം, ലതീഫ് ഇബ്‌റാഹിം, അമീന്‍ ഇബ്‌റാഹിം, ആദില്‍ ഇബ്‌റാഹിം, മലയില്‍ മൂസ്സക്കായ, ഗിനസ് കോഡിനേറ്റര്‍മാരായ ഷിഫാനമുഈസ്, സഫാ അസദ് , കീത്ത് മാര്‍ഷ്, പ്രിന്‍സിപ്പാല്‍ മാരായ, ഡോ: നസ്‌റീന്‍, ഡോ: മജ്ഞു, മുഹ്‌സിന്‍ പെയ്‌സ് ഗ്രൂപ്പ് ലെയ്‌സന്‍ ഓഫീസര്‍ ഹാഷിം തുടങ്ങിയവര്‍ സന്നിഹിതരായി.

Next Story

RELATED STORIES

Share it