Latest News

ഗ്രനേഡ് ആക്രമണം; പുല്‍വാമയില്‍ ഏഴ് പേര്‍ക്ക് പരിക്ക്

ഗ്രനേഡ് ആക്രമണം; പുല്‍വാമയില്‍ ഏഴ് പേര്‍ക്ക് പരിക്ക്
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ 7 പ്രദേശവാസികള്‍ക്ക് പരിക്ക്.

സിആര്‍പിഎഫിന് നേരെ എറിഞ്ഞ ഗ്രനേഡ് തെറ്റിവീണാണ് നാട്ടുകാര്‍ക്ക് പരിക്കേറ്റത്.

പുല്‍വാമയിലെ ത്രാളിലെ ബസ് സ്റ്റാന്റിലാണ് ഗ്രനേഡ് ആക്രമണം നടന്നത്.

പരിക്കേറ്റവരെ സബ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളെ ശ്രീനഗറിലേക്ക് കൊണ്ടുപോയി.

ബസ് സ്റ്റാന്റില്‍നിന്ന് ഗ്രനേഡിന്റെ പിന്‍ കണ്ടെത്തിയെന്ന് ഒരു പോലിസുകാരനെ ഉദ്ധരിച്ച് കശമീരിവാല റിപോര്‍ട്ട് ചെയ്തു.

പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്. തിരച്ചില്‍ ആരംഭിച്ചു.

സമാനമായ ഒരു ഗ്രനേഡ് ആക്രമണം ജനുവരിയിലും ഇതേ നഗരത്തില്‍ നടന്നിരുന്നു. അന്ന് 8 നാട്ടുകാര്‍ക്ക് പരിക്കേറ്റു.

Next Story

RELATED STORIES

Share it