ബിഹാറില്‍ മന്ത്രി കാര്‍ത്തികേയ സിംഗിന്റെ രാജിക്ക് ഗവര്‍ണറുടെ അംഗീകാരം

പട്ന: ബിഹാറില്‍ മന്ത്രി കാര്‍ത്തികേയ സിംഗിന്റെ രാജി അംഗീകരിച്ച് ഗവര്‍ണര്‍ ഫാഗു ചൗഹന്‍ ഉത്തരവായി. നേരത്തെ അദ്ദേഹത്തിന്റെ രാജിക്ക് മുഖ്യമന്ത്രി നിതീഷ് കുമാറും അംഗീകാരം നല്‍കിയിരുന്നു. നിയമ മന്ത്രിയായിരുന്ന കാര്‍ത്തികേയ സിംഗിനെ കരിമ്പ് വ്യവസായ വകുപ്പിലേക്ക് മാറ്റി മണിക്കൂറുകള്‍ക്കുള്ളിലാണ് രാജി സമര്‍പ്പിച്ചത്.
തട്ടിക്കൊണ്ടു പോകല്‍ കേസില്‍ അറസ്റ്റ് വാറണ്ട് ഉള്ള സാഹചര്യത്തില്‍ ആയിരുന്നു വകുപ്പുമാറ്റം. വാറണ്ട് നിലനില്‍ക്കെ ആര്‍ജെഡി നേതാവ് മന്ത്രിയായത് നേരത്തെ വിവാദമായിരുന്നു.
ഇദ്ദേഹത്തിനെതിരേയുള്ള കേസില്‍ സെപ്തംബര്‍ 1വരെ ദനപൂര്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന്റെ സുരക്ഷ ഇന്ന് അവസാനിക്കും.
മന്ത്രി രാജിവച്ചതോടെ കരിമ്പ് വ്യവസായ വകുപ്പിന്റെ ചുതല റവന്യൂവകുുപ്പ് മന്ത്രി അശോക് കുമാര്‍ മേത്തയെ ഏല്‍പ്പിച്ചു.
മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് മന്ത്രി സ്വയം ഒഴിഞ്ഞത്.
RELATED STORIES
തിരുവനന്തപുരത്ത് സ്ഥാനാര്ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്
23 Sep 2023 2:37 PM GMTസിഖ് ഫോര് ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല് സ്കൂളുകള് തുറക്കും
23 Sep 2023 10:26 AM GMT