Latest News

ശ്രുതി തരംഗ് പദ്ധതിക്ക് ഫണ്ട് നീക്കി വെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കും: സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍

പെരിന്തല്‍മണ്ണ ഐഎംഎ ഹാളില്‍ അസന്റ് ഇഎന്‍ടി ആശുപത്രി സംഘടിപ്പിച്ച കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ വഴി കേള്‍വി തിരിച്ചുപിടിച്ചവരുടെ കാതോരം കുടുബ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. മുഹമ്മദ് അഷില്‍

ശ്രുതി തരംഗ് പദ്ധതിക്ക് ഫണ്ട് നീക്കി വെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കും: സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍
X

പെരിന്തല്‍മണ്ണ: കേള്‍വി നഷ്ടപ്പെട്ടവരുടെ പുന:രധിവാസത്തിനായുള്ള ശ്രുതി തരംഗ് പദ്ധതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ജനുവരി ഒന്ന് മുതല്‍ തനത് ഫണ്ട് നീക്കി വെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുമെന്ന് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷില്‍

പെരിന്തല്‍മണ്ണ ഐഎംഎ ഹാളില്‍ അസന്റ് ഇഎന്‍ടി ആശുപത്രി സംഘടിപ്പിച്ച കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ വഴി കേള്‍വി തിരിച്ചുപിടിച്ചവരുടെ കാതോരം കുടുബ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നിലവില്‍ സംസ്ഥാനത്ത് മലപ്പുറം ജില്ലാ പഞ്ചായത്ത് മാത്രമാണ് ഇതിനായി ഫണ്ട് നീക്കി വെക്കുന്നുള്ളു. ജനുവരി മുതല്‍ അത് എല്ലാ തദേശ സ്ഥാപനങ്ങളിലൂടെയും നടപ്പിലാക്കാനാണ് സംസ്ഥാന സാമൂഹ്യ സുരക്ഷാ സെക്യൂരിറ്റി മിഷന്‍ ലക്ഷ്യമിടുന്നത്.ഇതിനായുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

ശ്രുതി തരംഗം പദ്ധതി വഴി കേള്‍വി നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയമാവാന്‍ കഴിയും.ഇതിനായി സര്‍ക്കാര്‍ അംഗീകാരമുള്ള ആശുപത്രികളെ സമീപിക്കണം.മലബാറില്‍ അസന്റ ഇഎന്‍ടി ആശുപത്രിക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്ക് കേള്‍വി പരിശോധന നിര്‍ബദ്ധമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കാതോരം കുടുബ സംഗമം മഞ്ഞളാംകുഴി അലി എംഎല്‍എ ഉദ്ഘാടനം ച്ചെയ്തു.പെരിന്തല്‍മണ്ണ നഗരസഭാ പ്രതിപക്ഷ നേതാവ് ഉസ്മാന്‍ താമരത്ത് അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന, കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജനും അസന്റ് ഇഎന്‍ടി ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടറുമായ ഡോ. പി കെ ഷറഫുദ്ധീന്‍, ഐഎംഎ പ്രസിഡന്റ് ഡോ. കൊച്ചു എസ് മണി, എഒഐ മലപ്പുറം ജില്ലാ പ്രസിണ്ടന്റ് ഡോ. മന്‍സൂര്‍ കുരിക്കള്‍, ചലചിത്ര സംവിധായകന്‍ മേലാറ്റൂര്‍ രവിവര്‍മ്മ, പെയിന്‍ & പാലിയേറ്റിവ് കോര്‍ഡിനേറ്റര്‍ കുറ്റീരി മാനുപ്പ, സാന്ത്വ നം കോ ഓര്‍ഡിനേറ്റര്‍ സലിം കിഴിശ്ശേരി, സിയാക്‌സ് സംസ്ഥാന കമ്മറ്റി സെക്രട്ടറി അനീഷ് ചന്ദ്രന്‍, അസന്റ ഇ എന്‍ ടി ഹോസ്പിറ്റല്‍ സീനിയര്‍ സര്‍ജന്‍ ഡോ. അനുരാധാ വര്‍മ്മ സംസാരിച്ചു. കോക്ലിയര്‍ ഇംപ്ലാന്റ് രംഗത്തെ വിദഗ്ദ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് കലാ പരിപാടികളും അരങ്ങേറി,

Next Story

RELATED STORIES

Share it