Latest News

സര്‍ക്കാര്‍ ആശുപത്രികളില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് 'സിക്ക് റൂം' ഉറപ്പാക്കണം: ഭിന്നശേഷി കമ്മീഷന്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സിക്ക് റൂം ഉറപ്പാക്കണം: ഭിന്നശേഷി കമ്മീഷന്‍
X

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി 'സിക്ക് റൂം' അനുവദിക്കുന്നതിനുള്ള നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ഭിന്നശേഷി കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ പറഞ്ഞു. ഇതുസംബന്ധിച്ച അടിയന്തര സന്ദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും നല്‍കാനും അരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഉത്തരവ് നല്‍കി.

ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് പ്രിവിലേജ് കാര്‍ഡിനു പകരമായി ഡിസെബിലിറ്റി കാര്‍ഡ് (UDID കാര്‍ഡ്/ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്) ഉപയോഗിക്കാവുന്നതാണെന്നു നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും അത് സ്വീകരിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it