Latest News

ഗുണ്ടാനേതാവ് ഛോട്ടാരാജന്‍ എയിംസില്‍ നിന്ന് ജയിലിലേക്ക് മടങ്ങി

ഗുണ്ടാനേതാവ് ഛോട്ടാരാജന്‍ എയിംസില്‍ നിന്ന് ജയിലിലേക്ക് മടങ്ങി
X

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഗുണ്ടാ നേതാവ് ഛോട്ടാ രാജന്‍ ആശുപത്രി വിട്ട് തീഹാര്‍ ജയിലിലേക്ക് മടങ്ങി. വെള്ളിയാഴ്ച വൈകീട്ടാണ് 61കാരനായ രാജനെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചതെന്ന് ഡയറക്ടര്‍ ജനറല്‍ ഡെല്‍ഹി പ്രിസന്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.

2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് നാടുകടക്കപ്പെട്ട രാജന്‍ തീഹാറിലെ ഹൈസെക്യൂരിറ്റി ജയിലിലാണ് കഴിയുന്നത്.

കഴിഞ്ഞ ആഴ്ച രാജനുവേണ്ടി ബോംബെ ഹൈക്കോടതില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയെ സിബിഐ എതിര്‍ത്തിരുന്നു. രാജന് നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലെന്നായിരുന്നു സിബിഐയുടെ വാദം.

രാജന് ജാമ്യം നല്‍കരുതെന്ന് വാദിച്ച പ്രോസിക്യൂഷന്‍ അയാള്‍ ഇസെഡ് കാറ്റഗറി ഭീഷണിയാണെന്നാണ് വിശേഷിപ്പിച്ചത്.

Next Story

RELATED STORIES

Share it