കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട;ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി
കാരിയര്‍മാരടക്കം ആര് പേരെ കസ്റ്റഡിയിലെടുത്തു

കരിപ്പൂര്‍:കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ വേട്ട.രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി.ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വര്‍ണം കടത്തിയത്. കാരിയര്‍മാരടക്കം ആര് പേരെ കസ്റ്റഡിയിലെടുത്തു.
സ്വര്‍ണം കടത്താനായി കൊണ്ടുവന്ന രണ്ട് കാറുകളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.ഉരുളകളാക്കി ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസ് പരിശോധനയുടെ എല്ലാ സ്‌റ്റേജുകളും പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിന് ശേഷമാണ് സ്വര്‍ണം പിടികൂടിയത്.വിഷ്ണുദാസിനും,ഷിജിത്തിനും പുറമെ ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഷബീന്‍, ഷബീല്‍, ലത്തീഫ്, സലിം എന്നിവരും പോലിസ് പിടിയിലായി.
ജനുവരി മൂന്നിനും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 75 ലക്ഷം വിലവരുന്ന 1.39 കിലോ സ്വര്‍ണം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു.
RELATED STORIES
കള്ളപ്പണക്കേസ്;സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി
8 Aug 2022 10:07 AM GMTസവാഹിരിയ്ക്കായി പ്രാര്ഥിച്ചെന്ന കര്മന്യൂസ് വാര്ത്ത വ്യാജം; ...
8 Aug 2022 9:20 AM GMTറോഡിലെ കുഴി: ജനങ്ങളെ റോഡില് മരിക്കാന് വിടാനാകില്ല ;രൂക്ഷ...
8 Aug 2022 9:08 AM GMT'ഓര്ഡിനന്സിലൂടെയാണ് ഭരണമെങ്കില് നിയമസഭയുടെ...
8 Aug 2022 8:36 AM GMTനോയിഡയില് യുവതിക്ക് നേരേയുണ്ടായ കൈയ്യേറ്റ ശ്രമം;ബിജെപി നേതാവിന്റെ...
8 Aug 2022 8:07 AM GMT'രക്തം, ശരീരഭാഗങ്ങള്, നിലവിളി': ഗസയിലെ ഇസ്രായേല് ആക്രമണത്തിന്റെ...
8 Aug 2022 7:38 AM GMT