Latest News

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

70 ലക്ഷത്തിന്റെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശികളായ സലൂപ് ഖാന്‍, മുസമ്മില്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് ദുബയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിലാണ് ഇരുവരും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട
X

കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 70 ലക്ഷത്തിന്റെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശികളായ സലൂപ് ഖാന്‍, മുസമ്മില്‍ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ 5.30ന് ദുബയില്‍ നിന്നെത്തിയ ഗോ എയര്‍ വിമാനത്തിലാണ് ഇരുവരും കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു കണ്ണൂരില്‍ നിന്നെത്തിയ ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെടുത്തത്. സംശയം തോന്നിയ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം കണ്ടെടുത്തത്. ഇവ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. പേസ്റ്റിന് 2443 ഗ്രാം തൂക്കമാണുണ്ടായിരുന്നത്.വേര്‍തിരിച്ചെടുത്താല്‍രണ്ട് കിലോയോളം സ്വര്‍ണം ലഭിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരെ ഡിആര്‍ഐയും കസ്റ്റംസും ചേര്‍ന്നു ചോദ്യം ചെയ്തു വരികയാണ്.

Next Story

RELATED STORIES

Share it