Latest News

ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് താലൂക്ക്തല ഗോഡൗണ്‍: മന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് താലൂക്ക്തല ഗോഡൗണ്‍: മന്ത്രി ജി ആര്‍ അനില്‍ കേന്ദ്ര കൃഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
X

ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് താലൂക്ക്തല ഗോഡൗണുകള്‍ നിര്‍മിക്കുന്നതിനുള്ള ഫണ്ട് ലഭ്യമാക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമറുമായി കൂടിക്കാഴ്ച നടത്തി.

നിലവില്‍ സപ്ലൈകോ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും അരിയും മറ്റ് ധാന്യങ്ങളും എടുത്ത് െ്രെപവറ്റ് ഗോഡൗണുകള്‍ വാടകെക്കെടുത്താണ് റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തിന് ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ പ്രതിവര്‍ഷം 49 കോടി രൂപ വാടകയിനത്തില്‍ ചിലവാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന് സ്വന്തമായി 2022 – 23 പ്ലാന്‍ പദ്ധതിയില്‍ 83 റേഷന്‍ താലൂക്ക്തല ഗോഡൗണുകള്‍ സ്ഥാപിക്കും എന്ന് തീരുമാനമെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഗോഡൗണിന് ചിലവ് പ്രതീക്ഷിക്കുന്നത് 6 കോടിരൂപയാണ്. 83 ഗോഡൗണുകള്‍ നിര്‍മ്മിക്കുന്നതിന് ഏകദേശം 498 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നു. പ്ലാന്‍ ബഡ്ജറ്റില്‍ നിന്നും ഇത്രയും തുക കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കേന്ദ്ര കൃഷി വകുപ്പിന്റെ അഗ്രി ഇന്‍ഫ്രാ സ്‌ട്രെക്ച്ചര്‍ ഫണ്ട് ലഭ്യമാക്കുന്നതിന് കേന്ദ്ര കൃഷി മന്ത്രിക്ക് നിവേദനം നല്‍കി.

പ്രധാന മന്ത്രിയുടെ 2021ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഭക്ഷ്യധാന്യഗോഡൗണുകള്‍ സ്ഥാപിക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ഈ സ്‌കീം പ്രകാരം 25 ഗോഡൗണുകള്‍ക്ക് രണ്ടു കോടി രൂപ വീതം സഹായധനം ലഭിക്കും. 50 കോടിക്ക് മുകളിലുള്ള തുകയ്ക്ക് 7.5 ശതമാനം പലിശയ്ക്ക് വായ്പ നല്‍കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പു നല്‍കി. ഈ തുക കൃത്യമായി അടച്ചുതീര്‍ത്താല്‍ 3 ശതമാനം പലിശ ഒഴിവാക്കാമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടര്‍ ഡോ.ഡി.സജിത് ബാബുവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it