Latest News

ആഗോള കൊവിഡ് ബാധ 79 ദശലക്ഷം കടന്നു; എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തി

ആഗോള കൊവിഡ് ബാധ 79 ദശലക്ഷം കടന്നു; എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തി
X

മേരിലാന്റ്: ആഗോള കൊവിഡ് ബാധ 79 ദശലക്ഷം കവിഞ്ഞതായി ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

രാജ്യത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം 7,98,15,237 ആയി. ഇതില്‍ രോഗം ബാധിച്ച് മരിച്ച 17,50,262 പേരും ഉള്‍പ്പെടുന്നു. 4,49,78,603 പേര്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ത്യയാണ് ഏറ്റവും മുന്നില്‍. 9.71 ദശലക്ഷം പേരാണ് ഇന്ത്യയില്‍ കൊവിഡ്മുക്തരായിട്ടുള്ളത്.

ലോകത്ത് ഏറ്റവും തീവ്രമായി രോഗം ബാധിച്ച രാജ്യം അമേരിക്കയാണ്. 1,87,56,360 പേര്‍ക്കാണ് യുഎസ്സില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,30,246 പേര്‍ രോഗത്തിന് കീഴടങ്ങി.

തൊട്ടടുത്ത സ്ഥാനത്ത് ഇന്ത്യയും ബ്രസീലുമാണ്, യഥാക്രമം 10.14 ദശലക്ഷവും 7.44 ദശലക്ഷവും രോഗികള്‍.

എന്നാല്‍ ലോകത്ത് കൊവിഡ് മരണത്തില്‍ രണ്ടാം സ്ഥാനത്ത് യുഎസ്സിനു പിന്നില്‍ ബ്രസീലാണ്. യുസ്സില്‍ 1,90,488 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

റഷ്യയില്‍ 29,63,290 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 52,985 പേര്‍ മരിച്ചു.

ബ്രിട്ടനില്‍ 22,27,947 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, 70,302 പേര്‍ രോഗത്തിന് കീഴടങ്ങി.

അതേസമയം ബ്രിട്ടനില്‍ പുതുതായി കണ്ടെത്തിയ ജനിതമാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാര്‍സ് കൊവ് 2 ലോകത്ത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പഴയ വൈറസിനേക്കാള്‍ 70 ശതമാനം അധികം പ്രസരണശേഷിയുള്ള പുതിയ വൈറസിന്റെ സംഹാരശേഷിയെ കുറിച്ച് വ്യക്തമായ സൂചനയില്ല.

പുതിയ സാഹചര്യത്തില്‍ പല രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തിയില്‍ യാത്രാവിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ എട്ട് യൂറോപ്യന്‍ രാജ്യങ്ങളിലാണ് പുതിയ വൈറസിനെ കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ ലോകാരോഗ്യസംഘടന ലോകരാജ്യങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it