Latest News

ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി; രണ്ട് പേര്‍ കസ്റ്റഡിയില്‍

ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി; രണ്ട് പേര്‍ കസ്റ്റഡിയില്‍
X

ശാന്തന്‍പാറ: ഇടുക്കി ശാന്തന്‍പാറയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാല്‍സംഗത്തിരയാക്കി. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സുഹൃത്തിനൊപ്പം തേയിലത്തോട്ടം കാണാനെത്തിയ പെണ്‍കുട്ടിയെയാണ് നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. രണ്ട് പേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്.

മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. തൊട്ടടുത്ത ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങിയ സുഹൃത്ത് തേയിലത്തോട്ടത്തില്‍ ഇരുന്ന് കുടിച്ചു. ആ സമയം അവിടെയെത്തിയ നാല് യുവാക്കളാണ് ആക്രമിച്ചത്. ഇതിനിടയില്‍ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

ശാന്തന്‍പാറ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സംഭവവുമായി നേരിട്ട് ബന്ധമുള്ളവരാണോ കസ്റ്റഡിയിലുള്ളവരെന്ന് അന്വേഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it