Latest News

ഗാസിയാബാദ് മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം; ഡല്‍ഹി പോലിസ് കേസെടുത്തു

ഗാസിയാബാദ് മാലിന്യനിക്ഷേപ കേന്ദ്രത്തിലെ തീപിടിത്തം; ഡല്‍ഹി പോലിസ് കേസെടുത്തു
X

ന്യൂഡല്‍ഹി; ഗാസിയാബാദിലെ ഡംബിങ് യാര്‍ഡിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസ് അജ്ഞതരായ ഏതാനും പേരെ പ്രതിചേര്‍ത്ത് കേസെടുത്തു.

കഴിഞ്ഞ ദിവസം ആരംഭിച്ച അഗ്നിബാധ ഇപ്പോഴും അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ട് അഗ്നിശമന യന്ത്രങ്ങള്‍ ഇപ്പോഴും പ്രദേശത്ത് തീഅണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്.

തീപിടിച്ചതിനുകാരണം എന്താണെന്ന് പരിശോധിച്ച് അതിന്റെ റിപോര്‍ട്ട് മലിനീകരണ നിയന്ത്രണ കമ്മിറ്റി സര്‍ക്കാരിനു നല്‍കും. 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇപ്പോള്‍ തീഅണയ്ക്കുന്നവയ്ക്കുപറമെ നാല് അഗ്നിശമന വാഹനങ്ങള്‍കൂടെ പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആകെ 40 വാഹനങ്ങളാണ് ഇതുവരെ വിന്യസിച്ചത്.

പോലിസിന്റെ എഫ്‌ഐആറില്‍ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ഐപിസി 278, 336, 285 എന്നീ വകുപ്പുപ്രകാരമാണ് കേസെടുത്തത്.

'തീ നിയന്ത്രണവിധേയിക്കഴിഞ്ഞാല്‍ തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ശ്രമം നടത്തും. മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ വിന്യസിച്ചിരിക്കുന്ന സ്വകാര്യ സുരക്ഷാ ജീവനക്കാരുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാലിന്യം തള്ളുന്ന സ്ഥലത്ത് സ്ഥാപിച്ച ക്യാമറകളുടെ ദൃശ്യങ്ങളും പരിശോധിക്കും. തീപിടിത്തത്തിന് കാരണവും എന്തെങ്കിലും തരത്തിലുള്ള അട്ടിമറിപ്രവര്‍ത്തനം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും- മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it