Latest News

ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് 25 രാജ്യങ്ങൾ; വിട്ടുനിന്ന് അമേരിക്കയും ജർമ്മനിയും

ഗസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് 25 രാജ്യങ്ങൾ; വിട്ടുനിന്ന് അമേരിക്കയും ജർമ്മനിയും
X

ഗസ: ഗസയിൽ "ഉടനടി, നിരുപാധികവും സ്ഥിരവുമായ" വെടിനിർത്തൽ ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയിറക്കി 25 രാജ്യങ്ങൾ.യൂറോപ്യൻ യൂണിയനിൽ നിന്നുള്ള 17 രാജ്യങ്ങളും മറ്റു എട്ടുരാജ്യങ്ങളും ഉൾപ്പെടെ 25 രാജ്യങ്ങളുടെ സംയുക്ത പ്രഖ്യാപനത്തിൽ, ഫലസ്തീൻ പൗരന്മാരുടെ സംരക്ഷണത്തിനും മാനുഷിക സഹായം അടിയന്തരമായി പുനസ്ഥാപിക്കുന്നതിനും ആഹ്വാനം ചെയ്തു.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറ്റലി, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, അയർലൻഡ്, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, നെതർലാൻഡ്‌സ്, പോളണ്ട്, പോർച്ചുഗൽ, സ്ലോവേനിയ, സ്‌പെയിൻ, സ്വീഡൻ എന്നിവയും ഓസ്‌ട്രേലിയ, കാനഡ, ഐസ്‌ലാൻഡ്, നോർവേ, ന്യൂസിലാൻഡ്, യുണൈറ്റഡ് കിംഗ്ഡം, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ എന്നീ രാജ്യങ്ങളും പ്രസ്താവനയിൽ ഒപ്പുവച്ചവരിൽ ഉൾപ്പെടുന്നു.

ഗസയിൽ നിന്ന് ഫലസ്തീനികളെ "മാനുഷിക നഗരങ്ങൾ" എന്ന് വിളിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് നിർബന്ധിച്ച് മാറ്റാനുള്ള ഇസ്രായേലിന്റെ സമീപകാല നിർദേശങ്ങളെ സംയുക്ത പ്രഖ്യാപനം അപലപിച്ചു, ഈ പദ്ധതികളെ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് അവർ വ്യക്തമാക്കി.

അതേസമയം അമേരിക്കയും ജർമ്മനിയും പ്രസ്താവനയിൽ ഒപ്പുവയ്ക്കുന്നതിൽ നിന്നു വിട്ടുനിന്നു.

Next Story

RELATED STORIES

Share it