ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാരാണ് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്: നാസിയ പുത്തനത്താണി

മലപ്പുറം: രാജ്യത്തെ ജനങ്ങളെ ഒരു നിലയ്ക്കും ജീവിക്കാന്‍ അനുവദിക്കാത്ത സര്‍ക്കാരുകളാണ് കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ പ്രസിഡന്റ് നാസിയ പുത്തനത്താണി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനദ്രോഹം, അടുക്കള പൂട്ടിക്കുന്ന ഗ്യാസ് വില, എന്ന തലക്കെട്ടില്‍ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാനതലത്തില്‍ ഗ്യാസ് വിലവര്‍ധനവിനെതിരേ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
നികുതികള്‍ വര്‍ധിപ്പിച്ചും സെസ്സിലൂടെയും ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാരുകളെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വിമന്‍ ഇന്ത്യ മൂവ്‌മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈഫുന്നിസ കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: സാദിഖ് നടത്തുടി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ജാസ്മിന്‍ കോട്ടക്കല്‍, ആരിഫ വേങ്ങര എന്നിവര്‍ സംസാരിച്ചു.
RELATED STORIES
തമിഴ് നടനും സംവിധായകനുമായ മാരിമുത്തു ഹൃദയാഘാതത്തെ തുടര്‍ന്ന്...
8 Sep 2023 5:58 AM GMTസിനിമാ-സീരിയല്‍ താരം അപര്‍ണാ നായര്‍ തൂങ്ങിമരിച്ച നിലയില്‍
1 Sep 2023 4:45 AM GMTഅല്ലു അര്ജുന് മികച്ച നടന്; ആലിയ ഭട്ടും കൃതി സാനോണും നടിമാര്‍
24 Aug 2023 1:15 PM GMTപ്രശസ്ത ഹരിയാന ഗായകന് രാജു പഞ്ചാബി അന്തരിച്ചു
22 Aug 2023 7:32 AM GMT'തിരൂരങ്ങാടി: മലബാര്‍ വിപ്ലവ തലസ്ഥാനം' പുസ്തകം പ്രകാശനം ചെയ്തു
21 Aug 2023 1:27 PM GMTയുവ ഹിന്ദി, തമിഴ് നടന് പവന് ഹൃദയാഘാതം മൂലം മരിച്ചു
19 Aug 2023 9:58 AM GMT