Latest News

ഗാന്ധിജയന്തി: ഐഎന്‍ടിയുസി മാള യൂണിറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

ഗാന്ധിജയന്തി: ഐഎന്‍ടിയുസി മാള യൂണിറ്റ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
X

മാള: ഇന്ത്യന്‍ ജനതയുടെ ജീവാത്മാവും പരമാത്മാവുമായ മഹാത്മാഗാന്ധിയുടെ 151ാം ജന്മദിനം മാളയില്‍ ഐഎന്‍ടിയുസിയുടെ നേതൃത്ത്വത്തില്‍ സമുചിതമായി ആചരിച്ചു. അതിന്റെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കെ കരുണാകരന്റെ സ്മാരകമായ ലീഡര്‍ സ്‌ക്വയറില്‍ നടന്ന ശുചീകരണത്തിന്റെ ഉദ്ഘാടനം ഐഎന്‍ടിയുസി നേതാവ് ദിലീപ് പരമേശ്വരന്‍ നിര്‍വ്വഹിച്ചു. വിനോദ് വിതയത്തില്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ

ജോഷി പെരേപ്പാടന്‍, ഷിന്റോ എടാട്ടൂക്കാരന്‍, പോള്‍ പാറയില്‍, ജോയ് മണ്ടകത്ത്, സോയ് കോലഞ്ചേരി, വിത്സന്‍ കാഞ്ഞുത്തറ, സെന്‍സന്‍ അറയ്ക്കല്‍, വിനയന്‍ കാവനാട് തുടങ്ങിയവര്‍ നേതൃത്യം നല്‍കി.

പോലീസ് സ്‌റ്റേഷന്‍ പരിസരം ലീഡര്‍ സ്വകയര്‍ എന്നീ സ്ഥലങ്ങള്‍ വെളളിയാഴ്ച ശുചീകരണം നടത്തി.

Next Story

RELATED STORIES

Share it