Latest News

മയ്യിത്ത് പരിപാലനം: വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമെന്ന് യൂത്ത് ലീഗ്

മയ്യിത്ത് പരിപാലനം: വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമെന്ന് യൂത്ത് ലീഗ്
X

മലപ്പുറം: അടിസ്ഥാനമില്ലാത്ത പരാതിയുടെ പേരില്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കെതിരെ കേസെടുത്ത പരപ്പനങ്ങാടി പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ യൂത്ത് ലീഗ്. കൊവിഡ് രോഗിയുടെ മൃതദേഹം കുളിപ്പിച്ചുവെന്ന പ്രാദേശിക യുവജനസംഘടനാ പ്രവര്‍ത്തകന്റെ പരാതിയില്‍ തിരൂരങ്ങാടി യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ ആസീസ് കൂളത്തിന്റെയും മറ്റ് മൂന്ന് പേരുടെയും പേരിലാണ് പോലിസ് കേസെടുത്തത്.

കൊവിഡ് ബാധിച്ച് മരണപ്പെടുന്ന ആളുകളുടെ ശരീരപരിപാലനം തൊട്ട് മറവ് ചെയ്യല്‍ വരെയുള്ള കാര്യങ്ങള്‍ക്ക് വിശ്വാസപരമായും നിയമപരമായും വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. വലിയ ജാഗ്രത വേണ്ട കാര്യമായതിനാല്‍ സ്വന്തക്കാരും ബന്ധുക്കളും ചെയ്യാന്‍ മടിക്കുന്ന ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെയാണ്. ഈ വിഷയത്തില്‍ യുക്തിസഹമായതും യുക്തിസഹമല്ലാത്തതുമായ എന്തൊക്കെ കാര്യങ്ങളുണ്ടെങ്കിലും നിയമം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെയാണ് പലരും ഇത്തരം പ്രവൃത്തികള്‍ ചെയ്ത് വരുന്നത്. ഇത്തരത്തില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൊണ്ട് ജില്ലക്കകത്തും പുറത്തും യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ നൂറുക്കണക്കിന് മയ്യിത്തുകളാണ് പരിപാലിച്ച് മറവ് ചെയ്തിട്ടുള്ളത്. ഇതൊക്കെ പാലിച്ച് പ്രവര്‍ത്തിച്ച സന്നദ്ധ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് പ്രസിഡണ്ട് ഷരീഫ് കുറ്റൂരും ജനറല്‍ സെക്രട്ടറി മുസ്തഫ അബ്ദുല്‍ ലത്തീഫും പറഞ്ഞു.

പരാതിയുടെ നിജസ്ഥിതി കൃത്യമായി അന്വേഷിച്ച് നീതിയുക്തമായ നടപടി സ്വീകരിക്കാതെ ഏകപക്ഷീയമായി എടുത്ത കേസ് പിന്‍വലിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

മയ്യിത്ത് പരിപാലനത്തിന് സൗകര്യമില്ലാത്തവരും സാധിക്കാത്തവരുമായ ആളുകളെ സഹായിക്കാന്‍ 2016 മുതല്‍ പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് സോഫ്റ്റ്. സോഫ്റ്റ് അംഗങ്ങള്‍ കൂടി മുന്‍കയ്യെടുത്താണ് കൊവിഡ് രോഗികളുടെ മയ്യിത്തുകള്‍ മറവ് ചെയ്യുന്നത്.

Next Story

RELATED STORIES

Share it