Latest News

ദുബയിലെ മികച്ച ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഉംറ

25 ഡ്രൈവര്‍മാരെയാണ് ഈ വര്‍ഷം ദുബയ് ടാക്‌സി കോര്‍പറേഷന്‍ (ഡിടിസി) ഈ വര്‍ഷം തിരഞ്ഞെടുത്തത്.

ദുബയിലെ മികച്ച ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഉംറ
X

ദുബയ്: നിരത്തുകളില്‍ മാന്യമായി വാഹനം ഓടിക്കുകയും യാത്രക്കാരുമായി ഊഷ്മള ബന്ധം സൂക്ഷിക്കുകയും ചെയ്യുന്നതടക്കമുള്ള മികച്ച സേവനം അനുഷ്ടിച്ച ദുബയിലെ ടാക്‌സി െ്രെഡവര്‍മാരെ സൗജന്യ ഉംറ യാത്രക്കായി തിരഞ്ഞെടുത്തു. 25 ഡ്രൈവര്‍മാരെയാണ് ഈ വര്‍ഷം ദുബയ് ടാക്‌സി കോര്‍പറേഷന്‍ (ഡിടിസി) ഈ വര്‍ഷം തിരഞ്ഞെടുത്തത്.

2010 മുതല്‍ തുടങ്ങിയ ഈ സൗജന്യ ഉംറ സമ്മാന പദ്ധതിയുടെ ഭാഗമായി 1200 പേരെ പുണ്യഭൂമിയിലേക്ക് അയക്കാന്‍ കഴിഞ്ഞതായി ഡിടിസിയുടെ ഹ്യൂമണ്‍ റിസോഴ്‌സ് ഡയറക്ടര്‍ ആദില്‍ ശരീഫ് പറഞ്ഞു. യാത്രക്കാരായ ഉപഭോക്താക്കളുമായി നല്ല ബന്ധം സൂക്ഷിക്കാനാണ് ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it