Latest News

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു

കന്യാസ്ത്രീ പീഡനക്കേസില്‍ ജാമ്യത്തിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു
X

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗം ബാധിച്ചതെന്നാണ് റിപോര്‍ട്ട്. ബിഷപ്പ് ഫ്രാങ്കോയുടെ അഭിഭാഷകനും ഡോക്ടര്‍ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

കന്യാസ്ത്രീ പീഡനക്കേസില്‍ ജാമ്യത്തിലായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു നടപടി. ജലന്തറില്‍ ഫ്രാങ്കോ മുളയ്ക്കല്‍ താമസിക്കുന്ന പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാക്കിയത് കൊണ്ടാണ് കോടതിയില്‍ ഹാജരാകാന്‍ സാധിക്കാതിരുന്നതെന്നാണ് ഇതിന് മുന്‍പ് പ്രതിഭാഗം അറിയിച്ചത്. എന്നാല്‍ ഈ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലെന്നും പ്രതിഭാഗം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കോടതി ജാമ്യം റദ്ദാക്കിയത്. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് മൂന്നിന് ഹാജരാകാനുള്ള നിര്‍ദേശവും നല്‍കിയിരുന്നു. പ്രതിയെ ഹാജരാകാത്ത ജാമ്യക്കാര്‍ക്കെതിരെയും കോടതി കേസെടുത്തിരുന്നു.





Next Story

RELATED STORIES

Share it