- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വിട നല്‍കി ലോകം

വത്തിക്കാന്‍: ഏകദേശം 12 വര്‍ഷത്തോളം റോമന്‍ കത്തോലിക്കാ സഭയെ നയിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വിട നല്‍കി ലോകം. തിങ്കളാഴ്ചയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്തരിച്ചത്. 88 വയസ്സായിരുന്നു. ഇന്ന് രാവിലെ റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സംസ്‌കാരചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. റോമിലെ സാന്താ മരിയ മാഗിയോര്‍ ബസിലിക്കയിലാ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം.
ഇന്ത്യന്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരുള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി നേതാക്കള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ റോമിലെത്തി പോപ്പിന് അന്ത്യോപചാരം അര്‍പ്പിച്ചു.
ഇറ്റാലിയന്‍ കര്‍ദ്ദിനാള്‍ ജിയോവന്നി ബാറ്റിസ്റ്റ റീ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ 220 കര്‍ദ്ദിനാള്‍മാര്‍, 750 ബിഷപ്പുമാര്‍, പുരോഹിതന്മാര്‍ 4,000-ത്തിലധികം പുരോഹിതന്മാര്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.
പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണ്‍, അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലി, യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി തുടങ്ങി നിരവധി പ്രമുഖര്‍ പോപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ മുതല്‍ അദ്ദേഹത്തിന്റെ ശവകുടീരം പൊതുജനങ്ങള്‍ക്കായി തുറന്നിടുമെന്ന് വത്തിക്കാന്‍ അറിയിച്ചു.







