Top

ഡല്‍ഹിയില്‍ നാലാമത്തെ എംഎല്‍എയ്ക്കും കൊറോണ

ഡല്‍ഹിയില്‍ നാലാമത്തെ എംഎല്‍എയ്ക്കും കൊറോണ
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എയും പാര്‍ട്ടി വക്താവുമായ അതിഷിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അതിഷി. ഇന്നലെയാണ് അവര്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ആരംഭിച്ചത്. ഇന്ന് നടത്തിയ കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.

കൊവിഡ് ബാധയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ മുന്നില്‍ നിന്ന എംഎല്‍എ അതിഷി എത്രയും പെട്ടെന്ന് ജനങ്ങള്‍ക്കിടയില്‍ രോഗവിമുക്തമായി തിരികെയെത്തുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. നിലവില്‍ അതിഷി വീട്ട് ക്വാറന്റീനിലാണ് ഉള്ളത്.

കൊവിഡ് ബാധിച്ച ഡല്‍ഹിയില്‍ നിന്നുള്ള നാലാമത്തെ എംഎല്‍എയാണ് അതിഷി. കരോള്‍ബാഗ് എംഎല്‍എ വിഷേഷ് രവി, പട്ടേല്‍നഗര്‍ എംഎല്‍എ രാജ്കുമാര്‍ ആനന്ദ്, ശാകുര്‍ബസ്തി എംഎല്‍എ മന്ത്രിയുമായ സത്യേന്ദ്ര ജെയ്ന്‍ തുടങ്ങിയരാണ് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവര്‍.

Next Story

RELATED STORIES

Share it