Latest News

സഭാതലത്തിലിറങ്ങി പ്രതിഷേധം; ആന്ധ്ര നിയമസഭയില്‍ നാല് തെലുങ്കുദേശം എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

സഭാതലത്തിലിറങ്ങി പ്രതിഷേധം; ആന്ധ്ര നിയമസഭയില്‍ നാല് തെലുങ്കുദേശം എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍
X

അമരാവതി; ആന്ധ്ര നിയമസഭയില്‍ നാല് തെലുങ്കുദേശം പാര്‍ട്ടി എംഎല്‍എമാരെ സ്പീക്കര്‍ സഭാ നടപടികളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഈ സമ്മേളന കാലാവതി അവസാനിക്കും വരെയാണ് സസ്‌പെന്‍ഷന്‍.

ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍ തെലുങ്കുദേശം എംഎല്‍എമാര്‍ സഭാതളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ജംഗറെഡ്ഡി കോഡെം സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ബെണ്ടാളം അശോക്, വെലഗപ്പുടി രാമ കൃഷ്ണബാബു, രാമരാജു, അനഗനി സത്യപ്രസാദ് എന്നിവര്‍ക്കാണ് സ്പീക്കര്‍ സസ്‌പെന്‍ഷന്‍ വിധിച്ചത്.

നടുത്തളത്തിലിറങ്ങിയാല്‍ നടപടിയെടുക്കുമെന്ന് സ്പീക്കര്‍ ഭീഷണി പുറപ്പെടുവിച്ചപ്പോള്‍ അംഗങ്ങള്‍ സീറ്റിലിരുന്ന് പ്രതിഷേധിച്ചു. അംഗങ്ങള്‍ സഭയുടെ അന്തസ്സ് ചോര്‍ത്തിക്കളയുകയാണെന്ന് സ്പീക്കറും ആരോപിച്ചു. തുടര്‍ന്നാണ് അംഗങ്ങളെ സ്പീക്കര്‍ പുറത്താക്കിയത്.

Next Story

RELATED STORIES

Share it