Latest News

മുസ് ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയടക്കം നാല് പേര്‍ക്ക് മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്ത്

മുസ് ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയടക്കം നാല് പേര്‍ക്ക് മാവോവാദികളുടെ പേരില്‍ ഭീഷണിക്കത്ത്
X

കല്‍പ്പറ്റ: മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയടക്കം നാല് പേര്‍ക്ക് മാവോവാദികളുടെ ഭീഷണിക്കത്ത്. ബാക്കി മൂന്നു പേര്‍ വ്യവസായികളാണ്.

മുസ് ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കുപുറമെ നാഥ് കണ്‍സ്ട്രക്ഷന്‍സ് എം ഡി രവീന്ദ്രനാഥന്‍, മലബാര്‍ ഗ്രൂപ്പ് എം ഡി അഹമ്മദ്, പാരിസണ്‍സ് ഗ്രൂപ്പ് എന്നിവര്‍ക്കാണ് കത്ത് കിട്ടിയത്.

വ്യവസായികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്നാരോപിച്ച് അയച്ച കത്തില്‍ കോടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്ത് ദിവസം മുമ്പാണ് കത്ത് ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബങ്ങളെ അപായപ്പെടുത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്.

വയനാട്ടിലെ ചൂണ്ടയില്‍ നിന്നാണ് സ്പീഡ് പോസ്റ്റ് വഴി കത്തയച്ചത്. കത്തയച്ചയാളുടെ മുഖം സിസിടിവിയില്‍ അവ്യക്തമായി പതിഞ്ഞിട്ടുണ്ട്.

സി ബ്രാഞ്ച് ഡിവൈഎസ്പി, ടി പി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടന്ന വ്യാജഏറ്റുമുട്ടലിനെക്കുറിച്ചും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേയും കത്തില്‍ സൂചനയുണ്ട്.

Next Story

RELATED STORIES

Share it