16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍
കാസര്‍കോട്: തൈക്കടപ്പുറത്ത് 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്‌റസ അധ്യാപകനായ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. പെണ്‍കുട്ടി തന്നെ നീലേശ്വരം പോലിസ് സ്‌റ്റേഷനിലെത്തി നല്‍കിയ പരാതിയിലാണ് പിതാവിനു പുറമെ നീലേശ്വരം സ്വദേശികളായ റിയാസ്, മുഹമ്മദലി, പുഞ്ചാവി സ്വദേശി ഇജാസ് എന്നിവരെ പിടികൂടിയത്. എട്ടാംക്ലാസ് മുതല്‍ പിതാവ് വീട്ടില്‍ വച്ച് നിരന്തരം പീഡിപ്പിക്കാറുണ്ടെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഇയാള്‍ക്കെതിരേ നേരത്തെയും പോക്‌സോ കേസ് നിലവിലുണ്ട്.
പീഡന വിവരം മാതാവിന് അറിയാമായിരുന്നുവെന്നും കുട്ടി മൊഴി നല്‍കിയതിനാല്‍ ഇവരെയും പ്രതി ചേര്‍ത്തേക്കുമെന്നാണു സൂചന. പെണ്‍കുട്ടി ഒരു തവണ ഗര്‍ഭഛിദ്രത്തിനു വിധേയമായിട്ടുണ്ടെന്നു മനസ്സിലാക്കിയ അമ്മാവനാണ് പോലിസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടി ഇപ്പോള്‍ അമ്മാവന്റെ സംരക്ഷണയിലാണ് കഴിയുന്നത്. വൈദ്യപരിശോധനയ്ക്കു ശേഷം ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തും.
RELATED STORIES
ഒഡിഷ ട്രെയിന് ദുരന്തം: മരണം 238, പരിക്കേറ്റവര് 900
3 Jun 2023 5:41 AM GMTഒഡീഷയില് തീവണ്ടികള് കൂട്ടിയിടിച്ചു; 50 പേര് മരിച്ചു; 175 ലധികം...
2 Jun 2023 4:42 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTട്രെയിനിന് തീയിട്ടത് പ്രസോന്ജിത് സിക്ദര് തന്നെ; പണം ലഭിക്കാത്ത...
2 Jun 2023 2:12 PM GMT'ബ്രിജ്ഭൂഷനെ ജൂണ് 9നകം അറസ്റ്റ് ചെയ്യണം, ഇല്ലെങ്കില്...';...
2 Jun 2023 1:15 PM GMTഹജ്ജ് ക്യാംപ് സംസ്ഥാനതല ഉദ്ഘാടനം നാളെ കണ്ണൂരില്; ആദ്യ വിമാനം ഞായറാഴ്ച ...
2 Jun 2023 12:55 PM GMT