Latest News

ചവറയില്‍ വാഹനാപകടം: നാല് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു; 22 പേര്‍ക്ക് പരിക്ക്

ചവറയില്‍ വാഹനാപകടം: നാല് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു; 22 പേര്‍ക്ക് പരിക്ക്
X

കൊല്ലം: കൊല്ലം ചവറയില്‍ അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ നാല് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. തൊഴിലാളികള്‍ സഞ്ചരിച്ച വാന്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ വാനില്‍ 34 പേരുണ്ടായിരുന്നു. വിഴിഞ്ഞത്തുനിന്ന് ബേപ്പൂരിലേക്ക് വരുന്നതിനിടയിലായിരുന്നു അപകടം.

പുല്ലുവിള സ്വദേശികളായ കരുണാംബരം(56), ബര്‍ക്കുമന്‍സ്(45), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍(56), തമിഴ്‌നാട് സ്വദേശി ബിജു(35) എന്നിവരാണ് മരിച്ചത്.

റോയി, വര്‍ഗീസ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നവര്‍.

ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.

അപകടത്തില്‍പ്പെട്ട വാനില്‍ 12 പേര്‍ തമിഴ്‌നാട്ടില്‍നിന്നുള്ളവരാണ്.

Next Story

RELATED STORIES

Share it