Latest News

മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍ അന്തരിച്ചു
X

ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (91) അന്തരിച്ചു. ഇന്ന് രാവിലെ 6.30ഓടെ ലാത്തൂരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടില്‍ ചികില്‍സയിലായിരുന്നു.

ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകളുടെ മന്ത്രിസ്ഥാനം തുടങ്ങി നിരവധി ചുമതലകള്‍ ശിവരാജ് പാട്ടീല്‍ വഹിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഏഴു തവണ വിജയിച്ച അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ സാന്നിധ്യമായിരുന്നു.

Next Story

RELATED STORIES

Share it