ത്രിപുരയില്‍ മുന്‍എംഎല്‍എ തൃണമൂലില്‍നിന്ന് രാജിവച്ചു

ഗുവാഹത്തി: സംസ്ഥാനത്ത് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ത്രിപുരയിലെ തൃണമൂല്‍ നേതാവ് പാര്‍ട്ടി വിട്ടു. നേരത്തെ ബിജെപിവിട്ട് തൃണമൂലില്‍ ചേര്‍ന്ന ദലിത് നേതാവായ ആഷിഷ് ദാസാണ് മമതാ ബാനര്‍ജിക്കെതിരേ കടുത്ത വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി വിട്ടത്.
തൃണമൂലില്‍ ഗ്രൂപ്പിസമാണ് നിലനില്‍ക്കുന്നതെന്നും പാവകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബംഗാളിലും മറ്റിടങ്ങളിലും കോണ്‍ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തി അധികാരം പിടിക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
തൃണമൂല്‍ ദേശീയ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.
തല മുണ്ഡനം ചെയ്ത് പാപപരിഹരം ചെയ്താണ് ദാസ് തൃണമൂലില്‍ ചേര്‍ന്നത്.
ബിജെപിയില്‍നിന്ന് രാജിവച്ചതോടെ അദ്ദേഹത്തിന് എംഎല്‍എ സ്ഥാനവും നഷ്ടപ്പെട്ടു. സുര്‍മ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.
അദ്ദേഹം രാജിവച്ചതോടെ ഒഴിഞ്ഞുകിടക്കുന്ന മണ്ഡലത്തിലാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
RELATED STORIES
മെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMTനെയ്മറിനെ വില്ക്കാന് പിഎസ്ജി തയ്യാര്‍;താല്പ്പര്യമില്ലാതെ താരം
23 Jun 2022 3:52 PM GMTമറഡോണയുടെ മരണം; എട്ട് പേരെ വിചാരണ ചെയ്യും
23 Jun 2022 6:50 AM GMTനെയ്മര്‍ സഞ്ചരിച്ച വിമാനത്തിന് തകരാറ്; അടിയന്തരമായി ഇറക്കി
23 Jun 2022 6:29 AM GMT