Latest News

ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ മുംബൈ പോലിസ് മുന്‍മേധാവി അറസ്റ്റില്‍

ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ മുംബൈ പോലിസ് മുന്‍മേധാവി അറസ്റ്റില്‍
X

മുംബൈ: വ്യാജരേഖയുണ്ടാക്കി ബില്‍ഡറില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ മുംബൈ മുന്‍ മേധാവി പരം ബിര്‍ സിങ്ങിനെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. ഒരു കെട്ടിടനിര്‍മാതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഡിസിപി റാങ്കിലെ ചില ഉദ്യോഗസ്ഥരുടെയും മറ്റ് കീഴ് ഉദ്യോഗസ്ഥരുടെയും സഹായത്തോടെ പരംബീര്‍ സിങ് 15 കോടി ആവശ്യപ്പെട്ടെന്നാണ് കേസ്.

ഇയാള്‍ക്കു പുറമെ 8 പേര്‍ക്കെതിരേ മറൈന്‍ ഡ്രൈവ് പോലിസ് കേസുടുത്തു. അതില്‍ ആറ് പേര്‍ പോലിസുകാരാണ്. കേസുമായി ബന്ധപ്പെട്ട് മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തു.

മുന്‍ ബോംബെ കമ്മീഷണറായിരുന്ന പരംവീര്‍ സിങ്ങിനെ കഴിഞ്ഞ ഏപ്രിലില്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. അകോല പോലിസ് സ്‌റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനാണ് പരാതി നല്‍കിയത്.

മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും എന്‍സിപി നേതാവുമായ അനില്‍ ദേശ്മുഖിന്റെ ആവശ്യപ്രകാരം 100 കോടി രൂപ മുന്‍ പോലിസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ ബാറുടമകളില്‍ നിന്ന് ശേഖരിച്ചിരുന്നുവെന്ന് പരം ബീര്‍ സിങ് മൊഴിനല്‍കിയിരുന്നു. ആരോപങ്ങള്‍ നിഷേധിച്ച ദേശ് മുഖ് പക്ഷേ, സ്ഥാനം രാജിവച്ചു. കേസ് ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it