അന്തരിച്ച ഇടുക്കി മുന്‍ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാരം ഇന്ന്
സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍.

തൊടുപുഴ: അന്തരിച്ച ഇടുക്കി മുന്‍ ബിഷപ്പ് മാര്‍ മാത്യൂ ആനിക്കുഴിക്കാട്ടിലിന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടരക്ക് വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും. സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍.
കൊവിഡ് പശ്ചാത്തലത്തില്‍ ചടങ്ങില്‍ 20 പേര്‍ മാത്രമാണ് പങ്കെടുക്കുക. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി എം എം മണിയും ജില്ലാ കലക്ടറും പങ്കെടുക്കും. മൂവാറ്റുപുഴ നിര്‍മല ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇടുക്കി കുഞ്ചിത്തണ്ണിയിലെ വീട്ടിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഇടുക്കി വാഴത്തോപ്പ് കത്തീഡ്രല്‍ പള്ളിയിലാണ് സംസ്‌കാരം. പൊതുദര്‍ശനം ഒഴിവാക്കിയെന്ന് ഉത്തരവിറങ്ങിയെങ്കിലും മുന്‍ ബിഷപ്പിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി വൈദികരും കന്യാസ്ത്രീകളും മൂവാറ്റുപുഴയിലെ നിര്‍മല ആശുപത്രിയിലേക്കെത്തി.
ആശുപത്രിയിലെ ഹാളില്‍ വിവിധ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടന്നു. മന്ത്രി എം എം മണി അടക്കമുള്ള ജനപ്രതിനിധികളും ആശുപത്രിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് 12ന് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ മൃതദേഹം കുഞ്ചിത്തണ്ണിയിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്‍നിര്‍ത്തി കൊവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് സംസ്‌കാരം. പൊതുദര്‍ശനം ഒഴിവാക്കി.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി
29 Sep 2023 3:07 PM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMT