Latest News

മുന്‍ ഹോക്കിതാരം മാന്യുവല്‍ ഫെഡ്രിക് അന്തരിച്ചു

ഒളിംപിക്‌സ് മെഡല്‍ നേടിയ ആദ്യമലയാളിയാണ്

മുന്‍ ഹോക്കിതാരം മാന്യുവല്‍ ഫെഡ്രിക് അന്തരിച്ചു
X

തിരുവനന്തപുരം: മുന്‍ ഹോക്കിതാരം മാന്യുവല്‍ ഫെഡ്രിക് അന്തരിച്ചു. ഒളിംപിക്‌സ് മെഡല്‍ നേടിയ ആദ്യമലയാളിയാണ്. 1972 ഒളിംപിക്‌സില്‍ മെഡല്‍ നേടിയ ആദ്യമലയാളിയാണ്. വെള്ളിയാഴ്ച രാവിലെ വച്ച് ബെംഗളൂരുവിലാണ് അന്ത്യം. 1978 അര്‍ജന്റീന ബ്യൂണസ് അയേഴ്‌സില്‍ നടന്ന ലോകകപ്പിലാണ് ഇദ്ദേഹം ഇന്ത്യന്‍ ഗോള്‍ വലയം കാത്തത്. കായികരംഗത്തെ സംഭാവനകള്‍ക്കു രാജ്യം 2019ല്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് നല്‍കി ആദരിച്ചു.

17-ാം വയസ്സില്‍ ബോംബെ ഗോള്‍ഡ് കപ്പില്‍ കളിച്ചു. 1971ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മല്‍സരം. 1972ലെ മ്യൂണിക് ഒളിംപിക്സില്‍ ഹോളണ്ടിനെ തോല്‍പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോളിയായിരുന്നു. ഏഴു വര്‍ഷം ഇന്ത്യക്കുവേണ്ടി ജേഴ്‌സിയണഞ്ഞു.

Next Story

RELATED STORIES

Share it