Latest News

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കാനൊരുങ്ങി മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കാനൊരുങ്ങി മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാര്‍
X

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കാനൊരുങ്ങി മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാര്‍. മണ്ഡലകാലം കുറ്റമറ്റ രീതിയില്‍ നടത്തണം എന്നതു മാത്രമാണ് ചിന്ത എന്നും ചുമതല ഏറ്റെടുക്കുന്നതില്‍ വളരെ സന്തോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് കിട്ടിയാലുടന്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ ക്രമീകരണങ്ങള്‍ സൂതാര്യമായ രീതിയിലേക്ക് പോകുമ്പോള്‍ വന്ന് പോകുന്നവര്‍ക്ക് തൃപ്തി ലഭിക്കും. അതിനാണ് പ്രാധാന്യം നല്‍കുകയെന്ന് കെ ജയകുമാര്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ പ്രശ്‌നങ്ങള്‍ അതിനുള്ളില്‍നിന്ന് തന്നെ പരിഹരിക്കണമെന്നും അതാണ് ഉചിതമായ മാര്‍ഗമെന്നും ജയകുാര്‍ പ്രതികരിച്ചു. എന്തെല്ലാം ഒരുക്കങ്ങള്‍ ചെയ്യുമ്പോഴും സീസണ്‍ ആരംഭിക്കുമ്പോള്‍ പുതിയ പ്രശ്നങ്ങള്‍ വീണ്ടും വരും. അതൊക്കെ പരിഹരിച്ച് ഭംഗിയായി തീര്‍ഥാടനകാലം പൂര്‍ത്തിയാക്കണം എന്നും ജയകുമാര്‍ വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ കെ ജയകുമാറിനെ വൈകാതെ പ്രഖ്യാപിച്ചേക്കും. ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ കത്തിനില്‍ക്കെ ബോര്‍ഡിനെ നയിക്കാന്‍ പരിചയ സമ്പന്നനായ ഒരാള്‍ വേണമെന്നതാണ് ജയകുമാറിനെ പ്രസിഡന്റാക്കാനുള്ള തൂരുമാനത്തിനുപിന്നില്‍. ശബരിമലയിലെ സ്പെഷ്യല്‍ കമ്മീഷണര്‍ അടക്കമുള്ള സുപ്രധാന പദവികളും ജയകുമാര്‍ വഹിച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര ഗാനരചയിതാവുമായ ജയകുമാര്‍ ടൂറിസം സെക്രട്ടറി, തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍, കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോര്‍പറേഷന്‍ എംഡി, എം ജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it