Latest News

ഉപരാഷ്ട്രപതിക്കു പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും നീല ടാഗ്, ട്വിറ്റര്‍ നീക്കംചെയ്തു

ഉപരാഷ്ട്രപതിക്കു പിന്നാലെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും നീല ടാഗ്,  ട്വിറ്റര്‍ നീക്കംചെയ്തു
X

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനു പിന്നാലെ ട്വിറ്റര്‍, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് നീല ടാഗ് ഒഴിവാക്കി. രണ്ട് ലക്ഷം ഫോളോവേഴ്‌സ് ഉള്ള ട്വിറ്റര്‍ ഹാന്‍ഡിലാണ് മോഹന്‍ ഭാഗവതിന്റേത്.

ജൂലൈ 2020 മുതല്‍ നിര്‍ജീവമായതുകൊണ്ടാണ് വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍നിന്ന് നീല ടാഗ് ഒഴിവാക്കിയതെന്ന വിശദീകരണത്തോടൊപ്പം ട്വിറ്റര്‍, ടാഗ് പുനഃസ്ഥാപിച്ചിരുന്നു.

സാധാരണ വ്യക്തിഗത മികവുള്ളവരായ സിനിമാ, സ്പോര്‍ട്സ് താരങ്ങള്‍, എന്റര്‍ടെയിന്‍മെന്റ് വ്യവസായത്തില്‍ നിന്നുള്ള മറ്റുളള താരങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍, ആക്റ്റിവിസ്റ്റുകള്‍, സംഘടനകള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍ എന്നി സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നവരുടെ അക്കൗണ്ടുകളിലാണ് നീല ടാഗ് നല്‍കുന്നത്. എന്തെങ്കിലും സാഹചര്യത്തില്‍ അക്കൗണ്ട് ഉടമ പേര് മാറ്റുകയോ ട്വിറ്റര്‍ സ്റ്റാന്റേര്‍ഡിന് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുകയോ നിഷ്‌ക്രിയമാവുകയോ ഒക്കെ ചെയ്യുമ്പോഴാണ് നീല ടാഗ് റദ്ദാക്കുക.

ആറ് മാസത്തില്‍ കൂടുതലായി നിഷ്‌ക്രിയമായിരിക്കുന്ന പല നീല ടാഗ് അക്കൗണ്ടുകളും ഇപപോഴും അതേ രീതിയില്‍ തുടരുന്നുണ്ട്. എന്നിട്ടും ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് നീല ടാഗ് ഒഴിവാക്കിയത് സര്‍ക്കാര്‍, സാമൂഹിക മാധ്യമ തര്‍ക്കത്തിന്റെ ഭാഗമാണെന്നാണ് ചില കേന്ദ്രങ്ങള്‍ വിലയിരുത്തിയിരുത്തിയിരുന്നത്. നീല ടാഗ് ഒഴിവാക്കുന്നത് ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ആരോപിച്ച് ബിജെപി വക്താവ് സുരേഷ് നഖൗവ രംഗത്തുവന്നിരുന്നു.

ട്വിറ്ററും സര്‍ക്കാരും തമ്മില്‍ ഐടി നിയമത്തൊച്ചൊല്ലി വലിയ തര്‍ക്കങ്ങളാണ് കഴിഞ്ഞ നാളുകളില്‍ ഉയര്‍ന്നുവന്നത്. സാമൂഹിക മാധ്യമങ്ങള്‍ ഐടി നിയമത്തിന്റെ ഭാഗമായി തങ്ങളുടെ നിയമങ്ങള്‍ പൊളിച്ചെഴുതണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. വെറുതേ പടര്‍പ്പില്‍ തല്ലാതെ ഇന്ത്യന്‍നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാവണമെന്ന് ഇലക്ട്രോണിക് ആന്റ് ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യക്ക് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ദീര്‍ഘമായ പാരമ്പര്യമുണ്ടെന്നും ട്വിറ്ററിന്റെ നീക്കം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുള്ള നീക്കമാണെന്നും ഐടി മന്ത്രാലയം കുറ്റപ്പെടുത്തി.

സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ടൂള്‍കിറ്റ് പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഏതാനും ആഴ്ച മുമ്പ് ട്വിറ്ററിന്റെ ഗുരുഗ്രാം ഓഫിസില്‍ പോലിസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it