Latest News

പ്രളയം: മുംബൈയില്‍ ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു; 48 മണിക്കൂര്‍ നേരം വീണ്ടും മഴയ്ക്ക് സാധ്യത

പ്രളയം: മുംബൈയില്‍ ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു; 48 മണിക്കൂര്‍ നേരം വീണ്ടും മഴയ്ക്ക് സാധ്യത
X

മുബൈ: മുംബൈയില്‍ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു. മഴയില്‍ പാളങ്ങളിലും സ്‌റ്റേഷനുകളിലും വെള്ളം കയറിയതോടെയാണ് ട്രയിന്‍ ഗതാഗതം നിര്‍ത്തിവച്ചത്. മുംബൈ നഗരത്തില്‍ പലയിടങ്ങളിലും മഴ മൂലം വെള്ളക്കെട്ടുണ്ടായിട്ടുണ്ട്. റോഡ് ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്.

അതേസമയം അടുത്ത 48 ദിവസം മുംബൈയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഏറ്റവും ഉയര്‍ന്നതും താഴ്ന്നതുമായ താപനില 29 ഡിഗ്രിയും 24 ഡിഗ്രിയുമായിരിക്കും.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മഴക്കെടുതിയില്‍ 31 പേര്‍ മരിച്ചിട്ടുണ്ട്. മുംബൈയില്‍ പലയിടങ്ങളിലും വീടുകള്‍ തകരുകയും ഉരുള്‍പ്പൊട്ടലുണ്ടാവുകയും ചെയ്തിട്ടുണ്ട്.

ചെമ്പൂരില്‍ 19 പേരാണ് വീടുകള്‍ തകര്‍ന്ന് മരിച്ചത്. അന്ധേരിയില്‍ ഒരാള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു.

Next Story

RELATED STORIES

Share it