Latest News

പാകിസ്താനില്‍ വെള്ളപ്പൊക്കം: 500,000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍

പതിനായിരക്കണക്കിനു ഏക്കര്‍ കൃഷി നശിച്ചു,

പാകിസ്താനില്‍ വെള്ളപ്പൊക്കം: 500,000 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
X

റോഹ്‌രി: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ അര ലക്ഷത്തോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. കാലവര്‍ഷത്തെ തുടര്‍ന്ന് ചെനാബ്, സിന്ധു നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതാണ് സിന്ധില്‍ കനത്ത വൊള്ളപ്പൊക്കത്തിനു കാരണമായത്. പതിനായിരക്കണക്കിനു ഏക്കര്‍ കൃഷി നശിച്ചു, ഖൈര്‍പൂര്‍, ജാംഷോറോ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം കാരണം ആയിരത്തിലധികം ആളുകള്‍ കുടുങ്ങി. ഇവിടങ്ങളില്‍ സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ എല്ലാം ഉപേക്ഷിച്ച് രക്ഷപ്പടുകയായിരുന്നു. പ്രദേശത്ത് അടുത്ത രണ്ടു ദിവസം കൂടി മഴ കനക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.

വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 500,000 രൂപയും പരിക്കേറ്റവര്‍ക്ക് 200,000 രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it