- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിഎസ്ടി വകുപ്പിന് അനെര്‍ട്ട് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫഌഗ് ഓഫ് തിങ്കളാഴ്ച

തിരുവനന്തപുരം: ജി എസ് ടി വകുപ്പിന് അനെര്‍ട്ട് കൈമാറുന്ന 12 ഇലക്ട്രിക് കാറുകളുടെ ഫഌഗ് ഓഫ് ധനകാര്യ മന്ത്രി ശ്രീ.കെ എന്‍ ബാലഗോപാല്‍ തിങ്കളാഴ്ച നിര്‍വഹിക്കും. രാവിലെ 8.30 നു കവടിയാര്‍ ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി, വി.കെ പ്രശാന്ത് എംഎല്‍ എയുടെ സാന്നിധ്യത്തില്‍ വാഹനങ്ങളുടെ താക്കോല്‍ കൈമാറും. ജി എസ് ടി സ്‌പെഷ്യല്‍ കമ്മിഷണര്‍, ഡോ.എസ് കാര്‍ത്തികേയന്‍ ഐ എ എസ്, അനെര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വെള്ളൂരി ഐ എഫ് എസ്, ചീഫ് ടെക്‌നിക്കല്‍ മാനേജര്‍ അനീഷ് എസ് പ്രസാദ്, ടെക്‌നിക്കല്‍ മാനേജര്‍ ജെ, മനോഹരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതോടെ അനെര്‍ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 119 ആകും.
അനെര്‍ട്ട് മുഖേന ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്ട്രിക് വാഹനങ്ങള്‍ ലീസിന് നല്‍കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി നൂറിലധികം വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുവാന്‍ അനെര്‍ട്ടിന് സാധിച്ചു. കേന്ദ്രഗവണ്‍മെന്റ് സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേര്‍ന്നാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് സമ്പൂര്‍ണമായി ഇലക്ട്രിക് വാഹന നയം ഗവണ്‍മെന്റ് തലത്തില്‍ നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വ്യവസായ വകുപ്പ്, സാംസ്‌കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, യുവജനകമ്മീഷന്‍, വാട്ടര്‍ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകള്‍ നിലവില്‍ ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















