Latest News

ഉത്തര്‍പ്രദേശില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പടെ 5 പേര്‍ മരിച്ചു
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു.ഫത്തേഹാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തമുണ്ടായത്. പത്തു വയസുകാരനായ അനുരാഗാണ് കളിക്കുന്നതിനിടെ ആദ്യം സെപ്റ്റില്‍ ടാങ്കില്‍ വീണത്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവര്‍ അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു.ഇതില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളാണ്.


സോനു(25), രാം ഖിലാഡി, ഹരിമോഹന്‍(16), അവിനാശ്(12) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇവരും മുങ്ങിപ്പോവുകയായിരുന്നു. ഹരിമോഹനും അവിനാശും അനുരാഗും സഹോദരങ്ങളാണ്. അപകടത്തില്‍ പെട്ടവരെ ഗ്രാമീണര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.




Next Story

RELATED STORIES

Share it