Latest News

റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പ്രതിരോധ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പ്രതിരോധ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു
X

മോസ്‌കോ: റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പ്രതിരോധ ഏവിയേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. പ്രതിരോധ ഏവിയേഷന്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏവിയേഷന്‍ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കെഎ226 എന്ന ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്.

കിസ്ലിയാറില്‍ നിന്ന് ഇസ്‌ബെര്‍ബാഷിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്ററിന് ആകാശത്തുവച്ച് തീപിടിക്കുകയും അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. കാസ്പിയന്‍ കടല്‍ത്തീരത്ത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും, അത് കരബുഡാഖ്കെന്റ് ജില്ലയിലെ ഒരു സ്വകാര്യ വസതിയുടെ മുറ്റത്ത് തകര്‍ന്നുവീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഏകദേശം 80 ചതുരശ്ര മീറ്റര്‍ പ്രദേശത്തേക്ക് തീപിടിത്തം വ്യാപിച്ചു. അഗ്നിശമന സേനയുടെ ഇടപെടലില്‍ തീ അണച്ചു.

Next Story

RELATED STORIES

Share it