Latest News

കാണാതായ മത്സ്യത്തൊഴിലാളിയെ തിരയാന്‍ നേവിയുടെ ഹെലികോപ്ടറും

കാണാതായ മത്സ്യത്തൊഴിലാളിയെ തിരയാന്‍ നേവിയുടെ ഹെലികോപ്ടറും
X

കോഴിക്കോട്: മൂടാടിയില്‍ കഴിഞ്ഞ ദിവസം കാണാതായ മത്സ്യത്തൊഴിലാളിക്കു വേണ്ടിയുള്ള തിരച്ചിലിനായി നേവിയുടെ ഹെലികോപ്ടറുമെത്തിച്ചു. തിരച്ചിലിനായി ഇന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഒരു കപ്പല്‍ കൂടി സംഭവസ്ഥലത്തെത്തിയിരുന്നു. നേവിയുടെ ഹെലികോപ്ടറും, മത്സ്യത്തൊഴിലാളികളും തിരച്ചിലിന് നേതൃത്വം നല്‍കി. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രാത്രിയോടെ തിരച്ചില്‍ നിര്‍ത്തി വെച്ചു.

ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപം മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയ തോണി മറിഞ്ഞ് മുത്തായത്ത് കോളനിയിലെ ഷിഹാബിനെ ആണ് കാണാതായത്. മത്സ്യബന്ധനം കഴിഞ്ഞ് കരയ്ക്കടുക്കാറായപ്പോള്‍ തോണി തലകീഴായി മറിയുകയായിരുന്നു. മൂന്ന് പേരാണ് തോണിയിലുണ്ടായിരുന്നത്. രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it