തൂണേരിയില്‍ വീണ്ടും തീവയ്പ്: ജീപ്പ് അഗ്‌നിക്കിരയാക്കി, അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്
പേരോട്ട് ആറാട്ട്കുളം റോഡില്‍ ചാത്തോത്തും മുകളില്‍ മൊയ്തുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 11 ഇ 3580 നമ്പര്‍ ടാക്‌സി ജീപ്പാണ് അഗ്‌നിക്കിരയായത്.
BY SRF15 Jun 2020 5:17 AM GMT

X
SRF15 Jun 2020 5:17 AM GMT
നാദാപുരം: തൂണേരിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പ് അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചു. പേരോട്ട് ആറാട്ട്കുളം റോഡില്‍ ചാത്തോത്തും മുകളില്‍ മൊയ്തുവിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കെഎല്‍ 11 ഇ 3580 നമ്പര്‍ ടാക്‌സി ജീപ്പാണ് അഗ്‌നിക്കിരയായത്.

ജീപ്പ് പൂര്‍ണമായി കത്തി നശിച്ചു. കക്കട്ട് സ്വദേശി പറമ്പത്ത് കൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്. ഞായറാഴ്ച്ച അര്‍ധരാത്രിയോടെയാണ് സംഭവം. ചേലക്കാട് നിന്നു ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

നാലു ദിവസം മുമ്പ് പേരോട്ട് തന്നെയുള്ള പുന്നോളി ഗഫൂറിന്റെ ബൊലേറോ ജീപ്പ് അക്രിമകള്‍ കത്തിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ വിട്ടുംമാറും മുമ്പാണ് മേഖലയില്‍ അസ്വസ്ഥ പടര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മറ്റൊരു തീവയ്പ് നടന്നത്. എസ്‌ഐ വി വി ശ്രീജേഷും സംഘവും സ്ഥലത്തെത്തി.
Next Story
RELATED STORIES
ധര്മടത്ത് പിണറായിക്കെതിരേ മല്സരിച്ച സി രഘുനാഥ് കോണ്ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്ജയില് മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല് എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള് വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്ണാടക സര്ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMT