Latest News

സാമ്പത്തികപ്രതിസന്ധി: ലക്ഷ്മി വിലാസ് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന കൂടിയ തുക 25,000 രൂപയാക്കി ആര്‍ബിഐ

സാമ്പത്തികപ്രതിസന്ധി: ലക്ഷ്മി വിലാസ് ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന കൂടിയ തുക 25,000 രൂപയാക്കി ആര്‍ബിഐ
X

ന്യൂഡല്‍ഹി: കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തമിഴ്‌നാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലക്ഷ്മി വിലാസ് ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് 25,000 രൂപ വരെ മാത്രമേ പിന്‍വലിക്കാനാവൂ എന്ന് ആര്‍ബിഐ. പ്രതിസന്ധി നേരിടുന്ന ബാങ്കിന്റെ സാമ്പത്തിക ആരോഗ്യാവസ്ഥ പിടിച്ചുനിര്‍ത്തുന്നതിന്റെ ഭാഗമാണ് മോറട്ടോറിയം പ്രഖ്യാപിച്ചതെന്ന് ആര്‍ബിഐയുടെ ഉത്തരവില്‍ പറയുന്നു. ഡിസംബര്‍ 16 വരെയാണ് നിയന്ത്രണം.

ആര്‍ബിഐയില്‍ നിന്നുള്ള പ്രത്യേക അനുമതിയോടെ ആരോഗ്യം, ഉന്നത വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി കൂടിയ തുക പിന്‍വലിക്കാന്‍ കഴിയും.

കേന്ദ്ര സര്‍ക്കാര്‍ ബാങ്കിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുന്നതിനുള്ള പദ്ധതികളായി വരാത്തിടത്തോളം മോറട്ടോറിയം പ്രഖ്യാപിക്കാതെ മറ്റ് മാര്‍ഗമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. ബാങ്കിങ് റഗുലേഷന്‍ ആക്റ്റ് 1946ന്റെ സെക്ഷന്‍ 45 അനുസരിച്ചാണ് റിസര്‍വ് ബാങ്കിന്റെ നടപടി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് ബാങ്കിന്റെ ഓഹരി മൂല്യം ഒരു ശതമാനം ഇടിഞ്ഞ് 15.50 രൂപവരെയായിരുന്നു.

2019 ല്‍ ഇന്ത്യാബുള്‍സ് ഹൗസിങ് ഫിനാന്‍സുമായി ലയിക്കുന്നതിനുള്ള ബാങ്കിന്റെ അപേക്ഷ റിസര്‍വ് ബാങ്ക് നിഷേധിച്ചതോടെയാണ് ലക്ഷ്മി വിലാസ് ബാങ്കില്‍ പ്രതിസന്ധി രൂപപ്പെട്ടത്.

ബാങ്കില്‍ ലിക്വിഡിറ്റി പ്രശ്‌നമില്ലെന്നായിരുന്നു ബാങ്കിന്റെ സ്ഥാപകന്‍ പ്രദീപ് കെആര്‍ കഴിഞ്ഞമാസം അവസാശപ്പെട്ടിരുന്നത്. 7 ഡയറക്ടര്‍മാരെ ഓഹരി ഉടമകള്‍ വോട്ട് ചെയ്ത് പുറത്താക്കിയതിെ തുടര്‍ന്ന് ആര്‍ബിഐ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.

Next Story

RELATED STORIES

Share it