Latest News

മേഘാലയ റസിഡന്റ്‌സ് സുരക്ഷാ നിയമത്തെ സംബന്ധിച്ച അവസാന തീരുമാനം അമിത് ഷാ- കോന്റാഡ് കൂടിക്കാഴ്ചയ്ക്കു ശേഷം

മേഘാലയ റസിഡന്റ്‌സ് സുരക്ഷാ നിയമത്തെ സംബന്ധിച്ച അവസാന തീരുമാനം അമിത് ഷാ- കോന്റാഡ് കൂടിക്കാഴ്ചയ്ക്കു ശേഷം
X

ഷില്ലോങ്: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മേഘാലയയില്‍ തര്‍ക്കവിഷയമായ മേഘാലയ റസിഡന്റസ് സെക്യൂരിറ്റി നിയമം, 2019 നടപ്പാക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മേഘാലയ മുഖ്യമന്ത്രി കോന്റാഡ് സാന്‍ങ്മയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമെന്ന് ഷില്ലോങ് ടൈംസ് റിപോര്‍ട്ട് ചെയ്തു. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് കുടിയേറുന്ന മുസ്‌ലിമേതര വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടന്ന ഏറ്റവും വലിയ തര്‍ക്കവിഷയമായിരുന്നു മേഘാലയ റസിഡന്റസ് സെക്യൂരിറ്റി നിയമം, 2019.

2016 സെപ്റ്റംബര്‍ 27ന് പ്രാബല്യത്തില്‍ വന്ന മേഘാലയ റസിഡന്റ്‌സ് സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ആക്ടും (എംആര്‍എസ്എസ്എ) അതിന്റെ 2019 ലെ ഭേദഗതി നിയമവും അനുസരിച്ച് മേഘാലയയില്‍ പ്രവേശിക്കുന്ന എല്ലാവരും അവരുടെ തിരിച്ചറിയല്‍ രേഖകള്‍ നിശ്ചിത കേന്ദ്രങ്ങളില്‍ ഹാജരാക്കേണ്ടതുണ്ട്. ആദ്യ നിയമമനുസരിച്ച് സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷനുകളിലോ അതിനു വേണ്ടി സ്ഥാപിക്കുന്ന പ്രത്യേക കേന്ദ്രങ്ങളിലോ ആണ് രേഖകള്‍ ഹാജരാക്കേണ്ടത്. എന്നാല്‍ ഭേദഗതി നിയമമനുസരിച്ച് സംസ്ഥാന അതിര്‍ത്തിയില്‍ തന്നെ രേഖകള്‍ നല്‍കണം. സംസ്ഥാനത്ത് കുടിയേറുന്നവരെ തുടക്കത്തില്‍ തന്നെ കണ്ടെത്താമെന്നതാണ് ഇതിന്റെ മെച്ചം. കുടിയേറ്റം മേഘാലയിലെ ഏറ്റവും വിവാദമായി വിഷയമാണ്.

Next Story

RELATED STORIES

Share it