- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചലച്ചിത്ര, സീരിയല്‍ നിര്‍മാതാവ് വി ആര്‍ ദാസ് അന്തരിച്ചു

തൃശൂര്‍: ചലച്ചിത്ര, സീരിയല്‍ നിര്‍മാതാവ് വി ആര്‍ ദാസ് (73) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ ഒമ്പതിന് ഐവര്‍മഠത്തില്‍. 50 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അടുത്തിടെയാണ് അദ്ദേഹം നാട്ടില്‍ തിരികെയെത്തിയത്. മൂന്ന് സിനിമകളും രണ്ട് മെഗാ സീരിയലുകളും ഷോര്‍ട് ഫിലിമുകളും ഡോക്യുമെന്ററികളും നിര്‍മിച്ചിട്ടുണ്ട്.
പി എന്‍ മേനോന്‍ സംവിധാനം ചെയ്ത നേര്‍ക്ക് നേര്‍, അശോക് ആര്‍ നാഥ് സംവിധാനം ചെയ്ത മിഴികള്‍ സാക്ഷി, സുഭാഷ് തിരുവില്വാമല സംവിധാനം ചെയ്ത കളര്‍ ബലൂണ്‍ എന്നീ സിനിമകളും യുഎഇയുടെ പശ്ചാത്തലത്തില്‍ മണല്‍ നഗരം, ഡ്രീം സിറ്റി എന്നീ സീരിയലുകളുമാണ് അദ്ദേഹം നിര്‍മിച്ചിട്ടുള്ളത്. മണല്‍ നഗരത്തിന്റെ സംവിധാനം ശ്യാമപ്രസാദും ഡ്രീം സിറ്റിയുടേത് സജി സുരേന്ദ്രനുമായിരുന്നു. ഭാര്യ വിലാസിനി. മക്കള്‍: രജിത ദാസ്, സജിത ദാസ്. മരുമക്കള്‍: രജോഷ് നായര്‍, ശ്രീജിത്ത്. മൂന്ന് പേരക്കുട്ടികളുണ്ട്.












