- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഊര്‍ങ്ങാട്ടിരിയില്‍ പോര് മുറുകി; ഇരു മുന്നണികളും ആശങ്കയില്‍

അരീക്കോട്: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള ദിവസം അവസാനിക്കാറായതോടെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ തിരഞ്ഞെടുപ്പിന്റെ വീറുംവാശിയുമേറി. ഇരുപത്തിയൊന്ന് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ അധ്യക്ഷ പദവി പട്ടികജാതി വനിതക്കാണ്. കഴിഞ്ഞ ബോര്‍ഡില്‍ ഇടത് മുന്നണിക്ക് മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ സാധിച്ചെങ്കിലും പ്രകടനപത്രികയില്‍ പറഞ്ഞിരുന്ന ക്വാറിവിരുദ്ധ സമീപനവമായി അധികാരത്തിലേറിയെങ്കിലും തുടര്‍ ഭരണത്തില്‍ ക്വാറികള്‍ അനുവദിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിച്ചതില്‍ അണികള്‍ ഉള്‍പ്പെടെയുള്ള ജനകീയ പ്രതിഷേധം ശക്തമാണ്. തച്ചാംറമ്പ്, വേഴക്കോട്, പൂവത്തിക്കല്‍, തെഞ്ചീരി ഉള്‍പ്പെടെയുള്ള വാ4ഡുകളില്‍ സേവ് ചെക്കുന്ന് ക്വാറി വിരുദ്ധ സമിതി ജനകീയ സ്ഥാനാര്‍ഥികളെ നിര്‍ത്തി മല്‍സര രംഗത്തുണ്ട്
ഇരു പാര്‍ട്ടികളിലെയും ക്വാറി താത്പര്യക്കാരെ വീണ്ടും മത്സരിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തില്‍ ഇരു മുന്നണികളിലെയും പ്രവര്‍ത്തകര്‍ക്ക് വിയോജിപ്പുണ്ട്. എസ്‌സി, വനിതാ സംവരണ വാര്‍ഡുകളില്‍ ഇടത്പക്ഷത്തിന് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി ഇല്ലാത്തത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്.
ഇടത് പക്ഷത്തിലെ ഘടക കക്ഷിയായ സി പി ഐയുമായി മുന്നണി ബന്ധത്തില്‍ വിയോജിപ്പ് ഉണ്ടായിരുന്നുവെങ്കിലും അവസാനവട്ട ചര്‍ച്ചയില്‍ ഒത്ത്തീര്‍പ്പായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. യു ഡി എഫ് മുന്നണി സംവിധാനത്തില്‍ മുസ്ലിം ലീഗ് ഗ്രൂപ്പായി തിരിഞ്ഞത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ജില്ലാ നേതൃത്വത്തിന്റെ ഇടപലിലൂടെ ഇരു ഗ്രൂപ്പുകളും ഒന്നാവുകയും തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ലീഗിലെ ചേരിതിരിവ് പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയിരുന്നു. അത് ആവ4ത്തിക്കുമെന്ന് ഭയന്നാണ് വിയോജിപ്പ് ഇല്ലാതാക്കാന്‍ ജില്ലാ നേതൃത്വം മുന്‍കൈയെടുത്തത്.
ചില വാര്‍ഡുകളില്‍ എസ് ഡി പി ഐ, ആം ആദ്മി , കേരള കോണ്‍ഗ്രസ് ജേക്കബ്, ബി ജെ പി പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെ മത്സരം ചൂടേറുകയാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും കളത്തിലിറങ്ങിയതോടെ പരമ്പരാഗത പാര്‍ട്ടികള്‍ ആശങ്കയിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















