Latest News

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണം കുട്ടി രക്ഷപ്പെട്ടു.

പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
X

പയ്യോളി: പതിനാലുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിതാവ് അറസ്റ്റില്‍. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ പിതാവാണ് മകളെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണം കുട്ടി രക്ഷപ്പെട്ടു. മദ്യപിച്ച് അടിയുണ്ടാക്കിയ സംഭവത്തില്‍ ഇയാളുടെ പേരില്‍ നേരത്തെ കേസുകളുണ്ട്.

2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പയ്യോളി പോലിസ് അറസ്റ്റ് ചെയ്തു. കൊവിഡ് പരിശോധനകള്‍ക്ക് ശേഷം കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി പയ്യോളി സിഐ എംപി ആസാദ് അറിയിച്ചു. എസ്‌ഐ പിഎം സുനില്‍കുമാര്‍, ഉണ്ണികൃഷ്ണന്‍, സിപിഒ മാരായ ബിനീഷ്, രഞ്ജിത്ത്, നീതു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.


Next Story

RELATED STORIES

Share it